• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മുഴുവനായി കിട്ടിയില്ല; വ്യത്യസ്തമായ പ്രതിഷേധം നടത്തി ഒരാള്‍…

by Web Desk 04 - News Kerala 24
April 9, 2023 : 9:20 pm
in News, World
Reading Time: 1 min read
0
A A
0
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മുഴുവനായി കിട്ടിയില്ല; വ്യത്യസ്തമായ പ്രതിഷേധം നടത്തി ഒരാള്‍…

ഇത് ഓണ്‍ലൈൻ ഓര്‍ഡറുകളുടെ കാലമാണ്. എന്തും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനാണ് ഇന്ന് ഏവരും താല്‍പര്യപ്പെടുന്നത്. പ്രത്യേകിച്ച് പതിവായി ഏവരും ഓൺലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നത് ഭക്ഷണം തന്നെയാണെന്ന് നിസംശയം പറയാം. ഇത്തരത്തില്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഈ മേഖല കൂടുതല്‍ സജീവമാകുകയും തിരക്ക് അനുഭവപ്പെടുകയും ചെയ്യാം. ഇതോടെ പരാതികളുയരുന്നതും സ്വാഭാവികമായി മാറും. ഭക്ഷണത്തിന്‍റെ ഗുണമേന്മ, അതിന്‍റെ അളവ്, ഓര്‍ഡറില്‍ ഇല്ലാത്ത ഭക്ഷണം തെറ്റിനല്‍കുന്നത്, ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിക്കാതിരിക്കുന്നത് എന്നിങ്ങനെ പല പ്രശ്നങ്ങളും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഉണ്ടാകാം.

മിക്കപ്പോഴും ഇത്തരത്തിലുള്ള പരാതികളുയരുമ്പോള്‍ അത് പരിഹരിക്കുന്നതിന് അതത് ഏജൻസികള്‍ തന്നെ ശ്രമിക്കാറുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ പരാതികള്‍ ഫലപ്രദമായി പരിഹരിക്കപ്പെടാതെയും ഇരിക്കാം. ഇത് തീര്‍ച്ചയായും ഉപഭോക്താവിന് മോശം അനുഭവവും ഉണ്ടാക്കാം.

സമാനമായ രീതിയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മുഴുവനായി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വ്യത്യസ്തമായ ഒരു പ്രതിഷേധം നടത്തി, ശ്രദ്ധേയനായിരിക്കുകയാണ് യുകെയില്‍ ഒരാള്‍. നാല് കുട്ടികളുടെ പിതാവായ ഡേവിഡ് ഷെപ്പേര്‍ഡ് എന്നയാള്‍ തന്‍റെ മക്കള്‍ക്കും അവരുടെ കൂട്ടുകാര്‍ക്കും ട്രീറ്റ് നല്‍കുന്നതിനായി പ്രമുഖ ഭക്ഷ്യശൃംഖലയായ മെക്-ഡൊണാള്‍ഡ്സില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തതാണ്.

എന്നാല്‍ ഓര്‍ഡറെത്തിയപ്പോള്‍ അത് വീട്ടിലുള്ള എല്ലാവര്‍ക്കും തികയില്ല എന്ന് വ്യക്തമായി. പണം നേരത്തെ അടക്കുകയും ചെയ്തിരുന്നു. ഓര്‍ഡര്‍ പ്ലേസ് ചെയ്യാനെടുത്ത ഏജൻസിയെ വിവരമറിയിച്ചെങ്കിലും അത് മെക്-ഡൊണാള്‍ഡ്സിന്‍റെ പിഴവാണെന്ന് ഡേവിഡിന് മനസിലായി.

ഇതോടെ ഇയാള്‍ നേരെ തന്‍റെ ഓര്‍ഡറെടുത്ത മെക്-ഡൊണാള്‍ഡ്സ് ഔട്ട്‍ലെറ്റില്‍ പോയി. അവിടെ ചെന്ന് കാര്യമറിയിച്ചപ്പോള്‍ ഇനി ഭക്ഷണം നല്‍കണമെങ്കില്‍ വീണ്ടും പണമടച്ച് ഓര്‍ഡര്‍ ചെയ്യണമെന്ന് അവര്‍ അറിയിച്ചുവെന്നാണ് ഡേവിഡ് പറയുന്നത്.

ഇതോടെ അവിടെ കുത്തിയിരുപ്പ് സമരം തുടങ്ങി ഡേവിഡ്. എന്നാല്‍ ഔട്ട്‍ലെറ്റിലുണ്ടായിരുന്ന ആരും അത് കൂട്ടാക്കിയില്ല. ഏറെ സമയം ഡേവിഡ് സമരം നടത്തിയതോടെ കുട്ടികളും വീട്ടില്‍ നിന്നെത്തി ഇദ്ദേഹത്തിനൊപ്പം കൂടി. ഇതിനിടെ ഔട്ട്ഡലെറ്റിലുണ്ടായിരുന്നവര്‍ പൊലീസില്‍ വിവരമറിയിച്ചു.

എന്നാല്‍ ഇത് ഉപഭേക്താവിന്‍റെ അവകാശമാണെന്നും തങ്ങള്‍ക്ക് അതിലൊന്നും ചെയ്യാനില്ല എന്നുമായിരുന്നു അവരറിയിച്ചത്. മൂന്ന് മണിക്കൂറോളം സമരം നടത്തിയ ശേഷം ഡേവിഡ് ബഹളം വയ്ക്കാൻ തുടങ്ങിയതോടെ പക്ഷേ സംഭവത്തില്‍ പൊലീസ് ഇടപെട്ടു. ഒടുവില്‍ ഡേവിഡ് ഒത്തുതീര്‍പ്പിന് സഹകരിക്കുകയും ചെയ്തു.

എന്നാല്‍ ഡേവിഡിന്‍റെ വ്യത്യസ്തമായ പ്രതിഷേധം വാര്‍ത്തകളിലാകെ ഇടം നേടിയിരിക്കുകയാണ്. താൻ സമരം നടത്തിയ സമയമത്രയും പലരും സമാനമായ പരാതികളുമായി അവിടെ എത്തിയിരുന്നുവെന്നും ഇങ്ങനെയൊരു പ്രവണത നിര്‍ബാധം തുടരുന്നത് ശരിയല്ലെന്നും ഡേവിഡ് മാധ്യമങ്ങളോട് പ്രതികരിക്കവേ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്വിറ്റർ ആസ്ഥാനത്ത് ‘ഡബ്ല്യു’ ഇല്ല; പുതിയ നീക്കവുമായി ഇലോൺ മസ്‌ക്

Next Post

പ്രമേഹം വൃക്കയെ ബാധിക്കുന്നത് എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങള്‍…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രമേഹം വൃക്കയെ ബാധിക്കുന്നത് എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങള്‍…

പ്രമേഹം വൃക്കയെ ബാധിക്കുന്നത് എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങള്‍...

‘അർമാൻ എന്നെ കൊന്നു’; ഐഐടി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തിൽ സഹപാഠി അറസ്റ്റിൽ

'അർമാൻ എന്നെ കൊന്നു'; ഐഐടി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തിൽ സഹപാഠി അറസ്റ്റിൽ

ട്രെയിൻ തീവെപ്പ്: തീവ്രവാദ സംശയമടക്കം തള്ളാനായിട്ടില്ല -എൻ.ഐ.എ റിപ്പോർട്ട് നൽകി

ട്രെയിൻ തീവെപ്പ്: തീവ്രവാദ സംശയമടക്കം തള്ളാനായിട്ടില്ല -എൻ.ഐ.എ റിപ്പോർട്ട് നൽകി

ബപ്പനാട് ക്ഷേത്ര ഭൂമിയിൽ എല്ലാ വിഭാഗം വ്യാപാരികൾക്കും വിലക്ക് ഏർപ്പെടുത്തി; മുസ്‌ലിം കച്ചവടക്കാരെ തടഞ്ഞ സർക്കാറിന് തിരിച്ചടി

ബപ്പനാട് ക്ഷേത്ര ഭൂമിയിൽ എല്ലാ വിഭാഗം വ്യാപാരികൾക്കും വിലക്ക് ഏർപ്പെടുത്തി; മുസ്‌ലിം കച്ചവടക്കാരെ തടഞ്ഞ സർക്കാറിന് തിരിച്ചടി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ചൊവ്വാഴ്ച കല്‍പ്പറ്റയില്‍; റോഡ് ഷോയും സമ്മേളനവും

രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ചൊവ്വാഴ്ച കല്‍പ്പറ്റയില്‍; റോഡ് ഷോയും സമ്മേളനവും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021