• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ

by Web Desk 04 - News Kerala 24
April 11, 2023 : 7:38 am
in Kerala, News
0
A A
0
ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളുടെയും സ്വകാര്യ ബസുകളുടെയും പരമാവധി വേഗം 60 കിലോമീറ്ററിൽ നിന്ന് 70 ആക്കി ഉയർത്താൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. ഇതനുസരിച്ച് സ്പീഡ് ഗവർണറിൽ മാറ്റം വരുത്തും. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പുതിയ സൂപ്പർ ഫാസ്റ്റുകൾക്ക് ഉൾപ്പെടെ വേഗം കുറവാണെന്ന് യാത്രക്കാരുടെ പരാതിയും ഉയർന്നിരുന്നു. എന്നാൽ ജംക്‌ഷനുകളിലും സ്കൂളിനു മുന്നിലും മറ്റും വേഗ നിയന്ത്രണം പഴയതുപോലെ തുടരും. കെഎസ്ആർടിസി ദീർഘദൂര സർവീസുകൾക്ക് വേഗം കുറവാണെന്നതിനാൽ സമയകൃത്യത പാലിക്കാൻ കഴിയുന്നില്ലെന്ന് ഡ്രൈവർമാരുടെ പരാതി നേരത്തേ തന്നെയുണ്ട്. വേഗം സംബന്ധിച്ച് ഉത്തരവിറക്കുന്നതിനു ഗതാഗത സെക്രട്ടറി ബിജു പ്രഭാകറെ മന്ത്രി ചുമതലപ്പെടുത്തി.

പുതിയ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതോടെ മറ്റു വാഹനങ്ങളുടെ അമിത വേഗത്തിൽ നിയന്ത്രണം കൊണ്ടുവരാനാകുമെന്നു യോഗം വിലയിരുത്തി. ദേശീയ പാതയും സംസ്ഥാന പാതയും ഉൾപ്പെടെ പ്രധാന റോഡുകളിൽ വേഗം സംബന്ധിച്ച ബോർഡുകൾ മാറ്റുന്നതിനും ക്രമേണ പോസ്റ്റുകളിൽ തൂക്കിയിടാൻ കഴിയുന്ന എൽഇഡി ബോർഡുകൾ സ്ഥാപിക്കുന്നതിനും റോഡ് സുരക്ഷാ അതോറിറ്റിക്കു നിർദേശം നൽകും. ഓരോ ഭാഗത്തുമുള്ള വേഗം സംബന്ധിച്ച വിവരം ഇൗ ബോർഡുകളിൽ തെളിയുന്നതാണ് സംവിധാനം. നിലവിൽ ഓരോ ഭാഗത്തുമുള്ള അടയാളബോർഡുകൾ നശിപ്പിക്കപ്പെടുകയോ താഴെ വീഴുകയോ ചെയ്താൽ പിന്നീട് ഇവ മാറ്റി സ്ഥാപിക്കാൻ കാലതാമസമെടുക്കുന്നു.

ഒരു സ്ഥലത്തു നിന്ന് അടുത്ത സ്ഥലത്തു വാഹനം എത്തുന്ന വേഗം കണക്കാക്കി അമിത വേഗത്തിന് പിഴയീടാക്കുന്ന സംവിധാനം എഐ ക്യാമറയിൽ ഉണ്ട്. അതിനാൽ അമിത വേഗം നിയന്ത്രിക്കാൻ കഴിയുമെന്നു യോഗം വിലയിരുത്തി.

ഇരുചക്ര വാഹനങ്ങൾക്ക് പ്രത്യേക പാത

കേരളത്തിൽ റോഡപകടങ്ങളിൽപെടുന്നവയിൽ 58% ഇരുചക്രവാഹനമാണെന്നതിനാൽ, നിർമിക്കുന്ന ആറുവരി ദേശീയ പാതയിൽ ഒരു വരി ഇരുചക്ര വാഹനങ്ങൾക്കു മാത്രമായി മാറ്റുന്നതിന് മോട്ടർ വാഹനവകുപ്പിന്റെ ശുപാർശ. നിലവിലുള്ള ദേശീയ പാതയിൽ ഇരുചക്രവാഹനങ്ങൾ കൂടുതലും സമാന്തരമായ സർവീസ് റോഡ് വഴി യാത്രചെയ്യാൻ പ്രേരിപ്പിക്കുന്നതിനുള്ള ശുപാർശകളും വകുപ്പ് മുന്നോട്ടുവയ്ക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷാറൂഖ് ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്ക്, ബോധപൂർവം അസ്വസ്ഥത സൃഷ്ടിച്ച് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നു?

Next Post

തൃശൂരിലെ നാല് ആശുപത്രികൾ വേതനം വർധിപ്പിച്ചു; നഴ്സ് സമരമൊഴിവായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൃശൂരിലെ നാല് ആശുപത്രികൾ വേതനം വർധിപ്പിച്ചു; നഴ്സ് സമരമൊഴിവായി

തൃശൂരിലെ നാല് ആശുപത്രികൾ വേതനം വർധിപ്പിച്ചു; നഴ്സ് സമരമൊഴിവായി

വിവാഹവേദിയിൽ വച്ച് വധുവിന് തോക്ക് കൈമാറി യുവാവ്, നാല് തവണ വെടിയുതിർത്ത് വധു, അമ്പരന്ന് വരൻ

വിവാഹവേദിയിൽ വച്ച് വധുവിന് തോക്ക് കൈമാറി യുവാവ്, നാല് തവണ വെടിയുതിർത്ത് വധു, അമ്പരന്ന് വരൻ

കോവിഡ്: ആശുപത്രികളിൽ മോക്ഡ്രില്ലിന് നിർദേശം; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

കൊവിഡ് കേസുകളും മരണവും ഉയരുന്നു; വാക്സീൻ കിട്ടാനില്ല, എടുക്കാൻ ആളുമില്ല!

ബിഷപ്പ് ജോസഫ് പാംപ്ലാനിയെ റബ്ബർ ബോഡ് ചെയർമാൻ സന്ദർശിച്ചു; കർഷക പ്രശ്നങ്ങളിൽ ചർച്ച

ബിഷപ്പ് ജോസഫ് പാംപ്ലാനിയെ റബ്ബർ ബോഡ് ചെയർമാൻ സന്ദർശിച്ചു; കർഷക പ്രശ്നങ്ങളിൽ ചർച്ച

അയൽക്കാരന്റെ കോഴികളെ ‘പേടിപ്പിച്ച്’ കൊല്ലാൻ നോക്കി, യുവാവിന് തടവുശിക്ഷ

അയൽക്കാരന്റെ കോഴികളെ 'പേടിപ്പിച്ച്' കൊല്ലാൻ നോക്കി, യുവാവിന് തടവുശിക്ഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021