തിരുവനന്തപുരം: പോലീസ് സ്റ്റേഷനിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. മാഹി സേദേശി അഭിജിത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്നാണ് വിവരം. ശരീരത്തില്‍ തീ കൊളുത്തുന്നതിന് മുന്‍പ് പോലീസും നാട്ടുകാരും എത്തി തടഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. 28കാരിയുമായി അഭിജിത്ത് പ്രണയത്തിലായിരുന്നു. യുവതി നാട്ടിലെ 40 വയസ്സുകാരനൊപ്പം ഒളിച്ചോടിപ്പോയി. ഇതില്‍ മനംനൊന്താണ് ആത്മഹത്യാ ശ്രമമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം അഭിജിത്തിനെതിരെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിക്കുന്നതിനായി യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇതിനിടെയായിരുന്നു പോലീസ് സ്റ്റേഷനില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.