• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു ; ദർശനപുണ്യം , ശരണം വിളിച്ച് അയ്യപ്പഭക്തർ

by Web Desk 04 - News Kerala 24
January 14, 2022 : 7:05 pm
0
A A
0
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു  ;  ദർശനപുണ്യം , ശരണം വിളിച്ച് അയ്യപ്പഭക്തർ

പത്തനംതിട്ട: കൊവിഡ് പ്രതിസന്ധിക്കിടയിലും മല കയറിയെത്തിയ ഭക്തസഹസ്രങ്ങൾക്ക് ആഹ്ളാദമേക്കി പൊന്നമ്പലമേട്ടിൽ മകരജ്യോതി പ്രഭ. പന്തളം കൊട്ടാരത്തിൽ നിന്നും എത്തിച്ച ആഭരണങ്ങൾ അണിയിച്ച് അയ്യപ്പനുള്ള ദീപാരാധന തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. മകരവിളക്ക് കണ്ടു തൊഴാനായി സന്നിധാനത്ത് 75,000-ത്തോളം ഭക്തരാണ് കാത്തുനിന്നത്. കൊവിഡ് കാലത്തെ ഏറ്റവും വലിയ ഭക്തജന സാന്നിധ്യമാണ് ഇന്ന് ശബരിമലയിൽ ദൃശ്യമായത്. തിരുവാഭരണപേടകം സന്നിധാനത്ത് എത്തിയതിന് പിന്നാലെ ആഭരണങ്ങൾ അയ്യപ്പനെ അണിയിച്ച് 6.47-നാണ് നട തുറന്നത്. അയ്യപ്പനുള്ള ദീപാരാധന കഴിഞ്ഞതിന് പിന്നാലെ പൊന്നമ്പലമേട്ടിൽ മൂന്ന് തവണയായി മകരജ്യോതി തെളിയുകയായിരുന്നു.

പന്തളം കൊട്ടാരത്തിൽ നിന്നും പരമ്പരാഗത കാനനപാത താണ്ടിയെത്തിയ തിരുവാഭരണ പേടകത്തിന് വൈകിട്ട് 5.45-ഓടെ ശരംകുത്തിയിൽ പ്രത്യേക പീഠത്തിൽ വച്ച് ദേവസ്വം ജീവനക്കാരും പൊലീസും ചേർന്ന് വരവേൽപ്പ് നൽകി. തുടർന്ന് ആഘോഷമായി സന്നിധാനത്തേക്ക് പേടകങ്ങൾ എത്തിച്ചു.
6.20-ഓടെ സന്നിധാനത്തേക്ക് എത്തിയ തിരുവാഭരണ പേടകങ്ങൾ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ കൊടിമരച്ചുവട്ടിൽ ദേവസ്വം അധികൃതർ സ്വീകരിച്ചു. ശേഷം തന്ത്രിയും മേൽശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി നിമിഷങ്ങൾക്കകം സർവ്വാഭരണഭൂഷിതനായ അയ്യപ്പന് ദീപാരാധന തുടങ്ങി. ശരണം വിളികളിൽ സന്നിധാനം മുങ്ങവേ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. നിമിഷങ്ങളുടെ ഇടവേളയിൽ മൂന്ന് തവണയായി മകരജ്യോതി പ്രഭ ചൊരിഞ്ഞു. ഈ സമയം ശരണംവിളികളിൽ സന്നിധാനം മുങ്ങി.

നിയന്ത്രണങ്ങൾ പാലിച്ച് 75,000 തീർത്ഥാടകരെയാണ് സന്നിധാനത്ത് ഇന്ന് പ്രവേശിപ്പിച്ചത്. സന്നിധാനത്തും പമ്പയിലുമായി വിവിധയിടങ്ങളിൽ മകരജ്യോതി കാണാൻ സൗകര്യമൊരുക്കിയിരുന്നു. പക്ഷേ പർണ്ണശാലകൾ കെട്ടാൻ ആരേയും പോലീസ് അനുവാദിച്ചില്ല. പുല്ലുമേട്ടിൽ ഇത്തവണയും ഭക്തർക്ക് വിലക്കിയരുന്നു. മകരവിളക്കിന് ശേഷം തിരികെ പോകുന്ന ഭക്തർക്കായി പൊലീസും കെഎസ്ആർടിസിയും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എഡിജിപി എസ്.ശ്രീജിത്തിനാണ് സുരക്ഷയുടെ ഏകോപനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.29 നാണ് ശബരിമലയിൽ ഈ വർഷത്തെ മകരസംക്രമ പൂജ നടന്നത്. ആചാരം അനുസരിച്ച് തിരുവിതാംകൂർ രാജകുടുംബമാണ് മകരസംക്രമപൂജയ്ക്കുള്ള നെയ്യ് എത്തിക്കേണ്ടത്. ഇതനുസരിച്ച് കവടിയാർ കൊട്ടാരത്തിൽ നിന്ന് എത്തിച്ച നെയ്യ് ഉപയോഗിച്ചുള്ള അഭിഷേകത്തിന് തന്ത്രി കണ്ഠരര് മഹേഷമോഹനര് നേതൃത്വം നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോട്ടയത്ത് ഇന്ന് 1103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Next Post

കോട്ടയത്ത് വീട് ആക്രമിച്ച ഗുണ്ടയെ വീട്ടുകാർ അടിച്ചു കൊന്നു : ഗൃഹനാഥന് ഗുരുതര പരിക്ക്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കോട്ടയത്ത് വീട് ആക്രമിച്ച ഗുണ്ടയെ വീട്ടുകാർ അടിച്ചു കൊന്നു : ഗൃഹനാഥന് ഗുരുതര പരിക്ക്

കോട്ടയത്ത് വീട് ആക്രമിച്ച ഗുണ്ടയെ വീട്ടുകാർ അടിച്ചു കൊന്നു : ഗൃഹനാഥന് ഗുരുതര പരിക്ക്

കുട്ടികളെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടി  ;  രണ്ട് സ്ത്രീകളും യുവാക്കളും അറസ്റ്റില്‍

കുട്ടികളെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടി ; രണ്ട് സ്ത്രീകളും യുവാക്കളും അറസ്റ്റില്‍

നിയമത്തിന് മുന്നില്‍ തുല്യരാണെന്ന് കരുതി എല്ലാവര്‍ക്കും നീതി ലഭിക്കണമെന്നില്ല : എം. സ്വരാജ്

നിയമത്തിന് മുന്നില്‍ തുല്യരാണെന്ന് കരുതി എല്ലാവര്‍ക്കും നീതി ലഭിക്കണമെന്നില്ല : എം. സ്വരാജ്

സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുന്നു : കെ സുരേന്ദ്രൻ

സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുന്നു : കെ സുരേന്ദ്രൻ

ഇടുക്കിയില്‍ മൂന്നാം നിലയിലെ പടിക്കെട്ടില്‍ നിന്ന് വീണ് ഐ.എന്‍.ടി.യു.സി നേതാവ് മരിച്ചു

ഇടുക്കിയില്‍ മൂന്നാം നിലയിലെ പടിക്കെട്ടില്‍ നിന്ന് വീണ് ഐ.എന്‍.ടി.യു.സി നേതാവ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In