പത്തനാപുരം: തെരുവുനായയുടെ ആക്രമണത്തില്‍ പുന്നലയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് കടിയേറ്റു. കടിയേറ്റവരില്‍ എട്ട് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിമുതല്‍ ഒമ്പത് വരെയായിരുന്നു നായയുടെ ആക്രമണം. പുന്നല, ചാച്ചിപുന്ന, ഇഞ്ചൂര്‍ ഭാഗങ്ങളില്‍ ഉള്ളവര്‍ക്കാണ് കടിയേറ്റത്. റോഡരികില്‍ നിന്നവരെയും പ്രാര്‍ത്ഥനക്കായി പള്ളിയിലേക്ക് പോയവരെയുമാണ് നായ ആക്രമിച്ചത്. മേഖലയില്‍ തെരുവ് നായയുടെ ആക്രമണം പതിവാണ്.