ബംഗളൂരു: പത്രികാസമര്‍പ്പണം ആരംഭിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ ഒരു സ്ഥാനാര്‍ഥിയെ പോലും പ്രഖ്യാപിക്കാനാകാതെ ിജെപി. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താനുള്ള തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജഗദീഷ് ഷെട്ടര്‍ രംഗത്തെത്തി. ഏത് സര്‍വേയുടെ അടിസ്ഥാനത്തിലാണ് താന്‍ തോല്‍ക്കുമെന്ന് കേന്ദ്ര നേതൃത്വം കണ്ടെത്തിയതെന്ന് ഷെട്ടര്‍ ചോദിക്കുന്നു. തനിക്ക് ബിജെപി ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജഗദീഷ് ഷെട്ടര്‍ പറഞ്ഞു.
കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും 21,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഞാന്‍ വിജയിച്ചത്. എന്റെ മൈനസ് പോയിന്റുകള്‍ എന്തൊക്കെയാണ്? എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു കളങ്കവുമില്ല. എനിക്കെതിരെ ഒരു ആരോപണവുമില്ല. പിന്നെ എന്തിനാണ് എന്നെ ഒഴിവാക്കുന്നത്? എന്നെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടിയോട് പറയുന്നു. അല്ലെങ്കില്‍ പാര്‍ട്ടിക്കത് നല്ലതായിരിക്കില്ല’- 2012ല്‍ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടര്‍ പറഞ്ഞു.