ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 189 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ധര്‍മ്മേന്ദ്ര പ്രധാനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് പത്രിക സമര്‍പ്പണം ആരംഭിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിയിരിക്കെ, പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ കാരണം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2019ലെ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിയിലെത്തിയ എല്ലാ എംഎല്‍എമാരും ആദ്യപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
189 പേരില്‍ 52 പേര് ആദ്യമായി മത്സരിക്കുന്നവരാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വീട്ടിലെത്തിയിരുന്നു. ഇന്നലെ 140 സ്ഥാനാര്‍ഥികളുടെ പട്ടിക ദേശീയ നേതൃത്വം അംഗീകരിച്ചിരുന്നു.