ലഖ്നൗ: യു.പിയില്‍ എലിയെ ഓടയില്‍ മുക്കിക്കൊന്ന യുവാവിനെതിരെ പോലീസ് കുറ്റപത്രം. ഉത്തര്‍പ്രദേശിലെ ബുദൗണിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം നവംബറില്‍ എലിയുടെ വാലില്‍ കല്ല് കെട്ടി അഴുക്കുചാലില്‍ മുക്കി കൊന്നെന്ന പരാതിയില്‍ മനോജ് കുമാറെന്നയാള്ക്കെതിരെയാണ് 30 പേജുള്ള കുറ്റപത്രം പോലീസ് ബുദൗണ്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എലിയുടെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉത്തര്‍പ്രദേശ് പോലീസ് ഇയാളെ പ്രതിയാക്കി കേസെടുത്തിരുന്നു.
മനോജ് കുമാറിനെതിരെ മൃഗാവകാശ പ്രവര്ത്തകന് വികേന്ദ്ര ശര്‍മയാണ് പരാതി നല്‍കിയത്. എലിയെ രക്ഷിക്കാന്‍ താന്‍ അഴുക്കുചാലില്‍ ഇറങ്ങിയെങ്കിലും അത് പിന്നീട് ചത്തുവെന്ന് ശര്‍മയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മറ്റ് മൃഗസ്നേഹികളോടൊപ്പം പോലീസ് സ്റ്റേഷനിലെത്തി മനോജിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു.