ചെന്നൈ; ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മത്സരത്തിനുള്ള ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ്. ചെപ്പോക്കില്‍ ബുധനാഴ്ച നടക്കുന്ന മത്സരത്തിനുള്ള 750 രൂപയുടെ ടിക്കറ്റ് കരിഞ്ചന്തയില്‍ 5000 രൂപയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെപ്പോക്ക് സ്റ്റേഡിയത്തിന് പുറത്ത് ടിക്കറ്റ് വാങ്ങാന്‍ വലിയ ആള്‍ക്കൂട്ടമാണ് രൂപപ്പെട്ടത്. സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സാണ് ബുധനാഴ്ചത്തെ മത്സരത്തില്‍ ചെന്നൈയുടെ എതിരാളികള്‍. 40 ശതമാനം ടിക്കറ്റുകള്‍ മാത്രമാണ് വില്‍പ്പനയ്ക്കായി എത്തുന്നത്. ബാക്കിയുള്ള ടിക്കറ്റുകള്‍ കോര്‍പറേറ്റ് സ്പോണ്‍സര്‍മാര്‍ക്കായി ടീം നല്‍കിയെന്ന് ആരോപിച്ച് ആരാധകര്‍ കടുത്ത പ്രതിഷേധത്തിലാണ്.