തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിലെ ഭിന്ന വിധിക്കെതിരായ റിവ്യൂ ഹർജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഭിന്ന വിധി പുറപ്പെടുവിച്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറുൺ അൽ റഷീദും അടങ്ങുന്ന ബെഞ്ച് പന്ത്രണ്ട് മണിക്കാണ് കേസ് പരിഗണിക്കുന്നത്.
മാർച്ച് മുപ്പത്തൊന്നിലെ ഭിന്നവിധിക്ക് നിയമസാധുത ഇല്ലെന്നും വിധി പുനപരിശോധിക്കണമെന്നുമാണ് പരാതിക്കാൻ ആർ.എസ്.ശശികുമാറിന്റെ ആവശ്യം. ശശികുമാറിനെതിരെ ഇന്നലെ രൂക്ഷമായ വിമർശനമായിരുന്നു ലോകായുക്ത നടത്തിയത്. റിവ്യൂ ഹർജിക്ക് പിന്നാലെ രണ്ടരയ്ക്ക് ലോകായുക്ത ഫുൾ ബഞ്ചും കേസ് പരിഗണിക്കും.