ചാത്തന്നൂർ: ചാത്തന്നൂരിൽ മുൻ കഞ്ചാവ് കേസ് പ്രതിയെ കഞ്ചാവുമായി പിടിക്കൂടി. എക്‌സൈസ് ഇൻസ്പെകർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ മീനമ്പലം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് നെടുമങ്ങാട് സ്വദേശി ഷിബു മോൻ (43) പിടിയിലായത്.
ഇയാൾ ദിവസങ്ങളായി എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. നിലവില്‍ കൊല്ലം ജില്ലയിൽ പാരിപ്പള്ളി കരിമ്പാലൂരിൽ വാടകയ്ക്ക് താമസിച്ചു കഞ്ചാവ് കച്ചവടം നടത്തി വരുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ ആണ് ഇയാൾ പിടിയിൽ ആയത്. ഇയാളുടെ പക്കൽ നിന്നും ലോക്കൽ മാർകറ്റിൽ 1.5 ലക്ഷം രൂപ വിലവരുന്ന 1.405കിലോ കഞ്ചാവും,വില്പനക്കായി ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസ്സും തൊണ്ടിയായി എക്‌സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
എക്‌സൈസ് ഇൻസ്‌പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ വിനോദ് ആർ.ജി, എ. ഷിഹാബുദ്ധീൻ,സിവിൽ എക്‌സൈസ് ഓഫിസർമാരായ വിഷ്ണു.ഓ. എസ്, ജ്യോതി .ജെ, അഖിൽ, പ്രശാന്ത്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ റാണി, സൗന്ദര്യ എന്നിവർ പങ്കെടുത്തു












