ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ചൊവാഴ്ച വൈകിട്ട് ദില്ലിയില്‍ ഖാര്‍ഗെയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയും പങ്കെടുത്തു. ഇതൊരു തുടക്കം മാത്രമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ശരത് പവാര്‍ നടത്തിയ പ്രതികരണം. മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങി പ്രതിപക്ഷനിരയിലെ മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്ന് പവാര്‍ മാധ്യമങ്ങളുടെ പറഞ്ഞു.
ജനാധിപത്യം സംരക്ഷിക്കുന്നതിനും ഭരണഘടന സുരക്ഷിതമാക്കുന്നതിനും പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു. ശരത് പവാര്‍ ചര്‍ച്ച നടത്താന്‍ തയ്യാറായതില്‍ സന്തോഷമുണ്ട്. പ്രതിപക്ഷ ഐക്യത്തിനായി കഴിഞ്ഞദിവസം നിതീഷ് കുമാര്‍, തേജ്വസി യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിനായി ഒന്നിച്ച് നില്‍ക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ പ്രതികരിച്ചു. പ്രതിപക്ഷ ഐക്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. എല്ലാവരും അതിനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.