അടൂര്‍: അടൂരില്‍ മധ്യവയസ്ക്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. അടൂര്‍ കുന്നത്തൂക്കര ചിറവരമ്പില്‍ വീട്ടില്‍ സുധാകരനാണ് കൊല്ലപ്പെട്ടത്. പ്രതി പെരിങ്ങനാട് മുണ്ടപ്പള്ളി കാവടി വീട്ടില്‍ അനിലാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 25 ന് ഉച്ചയോടെയാണ് സംഭവം. അനിലിന്റെ കൃഷിസ്ഥലത്തെ തൊഴിലാളിയായിരുന്നു സുധാകരന്.
ജോലി ചെയ്ത കൂലി ചോദിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സുധാകരന്റെ മുത്ത മകള്‍ അജിതയുടെ വീട്ടില്‍ വച്ച് തന്നെയാണ് സംഭവം. സുധാകരന്റെ വീടിന് വെളിയിരുന്ന തൂമ്പയും കസേരയും ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഉടന്‍ അടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്കി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വെറ്റിലേറ്ററിലായിരുന്ന സുധാകരന് 11 ന് വൈകിട്ടാണ് മരിച്ചത്.