ഡല്‍ഹി: സ്വവര്‍ഗവിവാഹം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാനായി സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചത്. ഈ മാസം 18ന് ഹരജികള്‍ പരിഗണിക്കും. മാര്‍ച്ച് 13നാണ് ഹരജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നാണ് ഹരജികളില്‍ ആവശ്യപ്പെടുന്നത്.
ഈ വര്‍ഷം മാര്‍ച്ചിലാണ് സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ഹരജികള്‍ സുപ്രിംകോടതി ഭരണഘടന ബെഞ്ചിന് വിട്ടത്. പ്രണയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും മൗലിക അവകാശങ്ങള്‍ ആണെന്ന വാദമാണ് അന്ന് ഹരജിക്കാര്‍ മുന്നോട്ട് വെച്ചത്. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രണ്ട് വ്യക്തികള്‍ എന്നെ നിയമത്തില്‍ വ്യവസ്ഥയുള്ളൂ എന്നും ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു.