കണ്ണൂര്‍: കണ്ണൂരില്‍ വീടിന് പിറകില്‍ സ്പോടക വസ്തു കണ്ടെത്തി. കണ്ണൂര്‍ മയ്യിലിലാണ് വീടിന് പിറകില്‍ സ്ഫോടക വസ്തു കണ്ടെത്തിയത്. മയ്യില്‍ ചെങ്കല്‍ ക്വാറി ഉടമ പി.പി പ്രശാന്തിന്റെ വീടിന് പിറകിലാണ് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു വെച്ചത്. തിരി കത്തിച്ച നിലയിലിയായിരുന്നു. തീ അണഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ജാലറ്റിന് സ്റ്റിക് കെട്ടിയ സ്ഫോടക വസ്തു ആണ് കണ്ടെത്തിയത്. കണ്ണൂര്‍ എസ്പി അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.