തലശേരി: തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. ബിഷപ്പുമായി സുധാകരന് ചര്‍ച്ച നടത്തുന്നു. തലശ്ശേരി ബിഷപ്പ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച്ച. ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാനാണ് കോണ്‍ഗ്രസ് നീക്കം. കര്‍ദ്ദിനാള്‍ ആലഞ്ചേരിയെയും താമരശേരി ബിഷപ്പിനെയും കാണും. എംഎല്‍എ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡിസിസി അധ്യക്ഷന്‍ മാര്ട്ടിന് ജോര്‍ജ്, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
യുഡിഎഫിന്റെ പരമ്പരാഗത വോട്ട് ബാങ്കായ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള ബിജെപി ശ്രമങ്ങളില്‍ കടുത്ത ആശങ്കയാണ് എ ഗ്രൂപ്പ് പങ്ക് വച്ചത്. പാര്‍ട്ടിക്കുള്ളില്‍ നിന്നും എതിര്‍പ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് ഒടുവില്‍ മറുനീക്കം. കര്‍ദ്ദിനാള്‍ ആലഞ്ചേരി അടക്കമുള്ള മതമേലധ്യക്ഷന്മാരുമായി അടുത്തയാഴ്ച സുധാകരന് കൂടിക്കാഴ്ച നടത്തും.