കേരളത്തിലേക്ക് എത്തിയ വന്ദേ ഭാരത് എക്സ്പ്രസിനെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു. വന്ദേ ഭാരതിന് ഭാവിയിൽ 130 കിലോ മീറ്റർ വേഗത ഉണ്ടാകുമെന്ന റിപ്പോർട്ട് സത്യമാണെങ്കിൽ താൻ ഇനിമുതൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും വ്യക്തമാക്കി. പോസ്റ്റിന് പിന്നാലെ ഹരീഷ് പേരടിക്ക് നേരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.
“എനിക്ക് 53 വയസ്സുകഴിഞ്ഞു …ഒരു കോൺഗ്രസ്സ് കുടുംബത്തിൽ ജനിച്ച ഞാൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യതത്..പക്ഷെ ഈ വാർത്തയിലെ വേഗത എന്റെ ജീവിതത്തിൽ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാൻ സാധിച്ചാൽ BJPയുടെ വർഗ്ഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാൻ BJPയുടെ താമര ചിഹ്നത്തിൽ വോട്ട് ചെയ്യും…ഇല്ലെങ്കിൽ BJPക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്യും…കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം…ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ…”, എന്നാണ് ഹരീഷ് പേരടി കുറിച്ചത്.