കോഴിക്കോട് : ഐ എൻ എല്ലിൽ വീണ്ടും ഭിന്നത. ഐ എൻ എല്ലിൽ കാസിം ഇരിക്കൂർ- വഹാബ് പക്ഷങ്ങൾ തമ്മിൽ വീണ്ടും ഭിന്നത. ഔദ്യോഗിക വിഭാഗം അറിയാതെ വഹാബ് പക്ഷം പുതിയ കൂട്ടായ്മ രൂപികരിച്ചു. വഖഫ് ആക്ഷൻ എന്ന പേരിൽ രൂപീകരിച്ച കൂട്ടായ്മയിൽ കുന്ദമംഗലം എം എൽ എ പി ടി എ റഹീമും ഉൾപ്പെടും. വിമത കൂട്ടായ്മയുടെ ആദ്യ പരിപാടി ഇന്ന് കോഴിക്കോട് നടക്കും. വഖഫ് വിഷയത്തിൽ ഔദ്യോഗിക വിഭാഗത്തിന്റെ നിലപാട് ലീഗിനെ പ്രീണിപ്പിക്കാനെന്ന് വിമതർ വ്യക്തമാക്കി.