• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 2 മിനിറ്റിൽ ; 20 മിനിറ്റിനുള്ളിൽ വ്യാപനശേഷി 90 % കുറയും

by Web Desk 01 - News Kerala 24
January 15, 2022 : 10:54 am
in Health, India, News
Reading Time: 1 min read
0
A A
0
കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 2 മിനിറ്റിൽ ; 20 മിനിറ്റിനുള്ളിൽ വ്യാപനശേഷി 90 % കുറയും

ദില്ലി : നിശ്വാസവായുവിലൂടെ പുറത്തെത്തുന്ന കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 2 മിനിറ്റിലെന്നു പഠനം. ഈ സമയത്തിനുള്ളിൽ വൈറസ് മറ്റൊരാളിലേക്ക് എത്തിപ്പെട്ടാൽ കോവിഡ് ബാധ ഉറപ്പ്. പിന്നീടുള്ള 3 മിനിറ്റിൽ വൈറസിന്റെ രോഗം പടർത്താനുള്ള ശേഷിയിൽ നേരിയ കുറവുണ്ടാകും. ശേഷം, 5 മുതൽ 20 മിനിറ്റ് കൊണ്ട് രോഗം പടർത്താനുള്ള ശേഷി 90% വരെ കുറയുമെന്നാണ് യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലുള്ളത്. അതായത് കോവിഡ് ബാധിച്ച ഒരാളുടെ നിശ്വാസവായുവിലൂടെ അന്തരീക്ഷത്തിലെത്തുന്ന വൈറസിന് 20 മിനിറ്റു കഴി‍ഞ്ഞാൽ രോഗം പടർത്താനുള്ള ശേഷി 10% മാത്രമായിരിക്കും. ഈ ഘട്ടത്തിൽ കോവിഡ് ബാധിച്ചയാളുമായി ദീർഘനേരം ഇടപഴകുന്നവർക്കു മാത്രമേ വൈറസ് ബാധിക്കാൻ സാധ്യതയുള്ളൂ. വായുസഞ്ചാരമുള്ള മുറി, തുറസ്സായ സ്ഥലങ്ങൾ എന്നിവ കോവിഡ് ബാധ കുറയ്ക്കുമെന്നും ഗവേഷകർ വിശദീകരിക്കുന്നു. ഈർപ്പമുള്ള സാഹചര്യങ്ങളിൽ വൈറസ് കൂടുതൽ നേരം നിലനിൽക്കും. വരണ്ട കാലാവസ്ഥയിൽ വൈറസിന് പെരുകാനുള്ള ശേഷി നഷ്ടമാകും.

മാസ്ക് അണിയേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും പ്രാധാന്യം അടിവരയിടുന്നതാണ് പഠനത്തിലെ കണ്ടെത്തലുകളെന്ന് ഗവേഷകർ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പ്രധാന റിസ്ക് രോഗിയുമായി അടുത്ത് ഇടപഴകുമ്പോൾ തന്നെയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രഫ. ജോനാഥ് റീഡ് ചൂണ്ടിക്കാട്ടി. വായുവിൽ എത്തിയ ശേഷം വൈറസിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനായി വൈറസ് അടങ്ങിയ കണികകളെ പുറത്തേക്ക് തള്ളുന്ന ഒരു ഉപകരണം ഗവേഷകർ തയാറാക്കി. ശേഷം ഈ കണികകളെ രണ്ട് ഇലക്ട്രിക് വലയങ്ങൾക്ക് നടുവിൽ അഞ്ച് സെക്കൻഡിനും 20 മിനിറ്റിനും ഇടയിലുള്ള സമയം നിയന്ത്രിതമായ അന്തരീക്ഷത്തിൽ ഒഴുകി നടക്കാൻ അനുവദിച്ചു.

ശ്വാസകോശത്തിൽ നിന്ന് പുറത്ത് വരുന്ന വൈറസ് കണികകളുടെ ജലാംശം ഉടനെ തന്നെ നഷ്ടപെടുന്നതായും വായുവിലെ കാർബൺ ഡയോക്സൈഡ് ഇതിന്റെ പിഎച്ച് മൂല്യം ഉയർത്തുന്നതായും ഗവേഷകർ കണ്ടെത്തി. മനുഷ്യ കോശങ്ങളെ ബാധിക്കാനുള്ള വൈറസിന്റെ കഴിവ് ഇത് മൂലം നഷ്ടപ്പെട്ടു തുടങ്ങുന്നു. ഈർപ്പം 50 ശതമാനത്തിലും കുറവുള്ള ഒരു ഓഫീസ് അന്തരീക്ഷത്തിൽ ആദ്യ അഞ്ച് സെക്കൻഡിൽ തന്നെ വൈറസിന്റെ രോഗ വ്യാപന ശേഷി പകുതി കുറയുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഇതിന് ശേഷം പതിയെ ക്രമേണ വൈറസ് നിർവീര്യമായി തുടങ്ങും. അതേസമയം കൂടുതൽ ഈർപ്പം ഉള്ള സാഹചര്യത്തിൽ ഈ പ്രക്രിയ വളരെ പതിയെ മാത്രമേ നടക്കൂ. എന്നാൽ താപനില വൈറസിന്റെ രോഗ വ്യാപന ശേഷിയിൽ സ്വാധീനമൊന്നും ചെലുത്തുന്നില്ലെന്ന് ഗവേഷണ റിപ്പോർട്ട്‌ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഐ എൻ എല്ലിൽ വീണ്ടും ഭിന്നത ; ഔദ്യോഗിക വിഭാഗം അറിയാതെ വഹാബ് പക്ഷം പുതിയ കൂട്ടായ്‌മ രൂപികരിച്ചു

Next Post

അതിര്‍ത്തിയില്‍ സേന ശക്തമായി ഇടപെടും ; ചൈനയ്ക്ക് മുന്നറിയിപ്പുമായി സേനാ മേധാവി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അതിര്‍ത്തിയില്‍ സേന ശക്തമായി ഇടപെടും ; ചൈനയ്ക്ക് മുന്നറിയിപ്പുമായി സേനാ മേധാവി

അതിര്‍ത്തിയില്‍ സേന ശക്തമായി ഇടപെടും ; ചൈനയ്ക്ക് മുന്നറിയിപ്പുമായി സേനാ മേധാവി

നടിയെ ആക്രമിച്ച കേസ് ; നിർണായകമാകുക ഡിജിറ്റൽ ഡേറ്റ

നടിയെ ആക്രമിച്ച കേസ് ; നിർണായകമാകുക ഡിജിറ്റൽ ഡേറ്റ

സ്‌കൂളിന് 50 സെന്റ് സ്ഥലം ദാനമായി നല്‍കിയിട്ട് 8 വര്‍ഷം ; രമണിക്കുട്ടിയമ്മയുടെ സ്വപ്നം സാധ്യമാകുമോ?

സ്‌കൂളിന് 50 സെന്റ് സ്ഥലം ദാനമായി നല്‍കിയിട്ട് 8 വര്‍ഷം ; രമണിക്കുട്ടിയമ്മയുടെ സ്വപ്നം സാധ്യമാകുമോ?

രാജ്യത്ത് 24 മണിക്കൂറിനിടെ 2,68,833 പേർക്ക് കൂടി കൊവിഡ് ; ഒമിക്രോൺ 6041 പേർക്ക്

രാജ്യത്ത് 24 മണിക്കൂറിനിടെ 2,68,833 പേർക്ക് കൂടി കൊവിഡ് ; ഒമിക്രോൺ 6041 പേർക്ക്

ചർമത്തിന് കൂടുതൽ പ്രായം തോന്നിക്കുന്നോ?

ചർമത്തിന് കൂടുതൽ പ്രായം തോന്നിക്കുന്നോ?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021