കൊച്ചി ∙ വിദേശത്തിരുന്നു പ്രതികള്‍ നല്‍കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്നു ഹൈക്കോടതി. പ്രതി വിദേശത്തായതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്നു പറയാനാകില്ല. കേസ് റജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രതി വിദേശത്തായിരുന്നോ എന്നത് പരിഗണിക്കണം. കേസെടുത്ത ശേഷം വിദേശത്തേക്ക് കടന്നാല്‍ ഇടക്കാല ജാമ്യം നല്‍കുന്നത് ഉചിതമാകണമെന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.