• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മാനസികാരോഗ്യം മെച്ചപ്പെടുത്താം; പതിവായി ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി…

by Web Desk 06 - News Kerala 24
April 18, 2023 : 6:45 am
0
A A
0
മാനസികാരോഗ്യം മെച്ചപ്പെടുത്താം; പതിവായി ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി…

ശാരീരികാരോഗ്യം പോലെ തന്നെ നമുക്ക് പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ പലപ്പോഴും നമുക്ക് മാനസികാരോഗ്യം നല്ലരീതിയില്‍ കൊണ്ടുപോകാൻ സാധിക്കാറില്ല എന്നതാണ് സത്യം. മത്സരാധിഷ്ടിതമായ ലോകത്തിന്‍റെ വേഗതയും തിരക്കും തന്നെയാണ് ഇതിന് വിലങ്ങുതടിയായി അധികവും വരുന്നത്.

എന്നാല്‍ നിത്യജീവിതത്തില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാനായാല്‍ നമുക്ക് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സാധിക്കും. അതിന് സഹായകമായിട്ടുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

‘മൈൻഡ്‍ഫുള്‍നെസ്’ എന്നൊരു പ്രയോഗം നിങ്ങളില്‍ പലരും കേട്ടിരിക്കും. മനസറിഞ്ഞ് ചെയ്യുക എന്നതാണ് ലളിതമായി ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാം ചെയ്യുന്ന ഓരോ കാര്യത്തിലും അത് ചെറുതോ വലുതോ വ്യക്തിപരമോ അല്ലാത്തതോ ആകട്ടെ, മനസ് പരമാവധി അര്‍പ്പിക്കാനും അതിനെ ആസ്വദിക്കാനും ശ്രമിക്കുന്ന പരിശീലനത്തെയാണ് ‘മൈൻഡ്‍ഫുള്‍നെസ്’ എന്ന് വിളിക്കുന്നത്.

‘മൈൻഡ്‍ഫുള്‍നെസ്’ ഉത്കണ്ഠ കുറയ്ക്കാനും സന്തോഷവും സമാധാനവും കൂട്ടാനുമെല്ലാം ഉപകരിക്കും. അതുപോലെ തന്നെ വിരസത മാറാനും ഉന്മേഷം തോന്നാനുമെല്ലാം ഇത് നല്ലതാണ്. ജീവിതത്തില്‍ നമുക്ക് എന്തെല്ലാം നേടി- അതിനെ അംഗീകരിച്ച് അതിന് നന്ദിയോടെ വിസ്‍മരിക്കാം. ഒരുപാട് വലിയ മാറ്റങ്ങള്‍ ഇത് നിങ്ങളഉടെ ജീവിതത്തില്‍ കൊണ്ടുവരും.

രണ്ട്…

ചിട്ടയില്ലാത്ത ജീവിതരീതി പലപ്പോഴും മാനസികാരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കാം. അതിനാല്‍ കഴിയുന്നതും ഒരു ചിട്ടയുണ്ടാക്കി, അതില്‍ പോകാൻ ശ്രമിക്കുക. എല്ലാം ക്ലോക്ക് നോക്കി കൃത്യസമയത്ത് ചെയ്യുക എന്നതില്‍ക്കവിഞ്ഞ് ഒരു ഏകദേശ സമയക്രമം ഉണ്ടാക്കുക എന്നതേ ഇതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.

മൂന്ന്…

ജോലിസമയം അല്ലാത്ത സമയങ്ങളില്‍ അധികപേരും വെറുതെ മൊബൈല്‍ ഫോണ്‍ നോക്കിയോ ലാപ്‍ടോപ്പില്‍ വല്ലതും കണ്ടോ എല്ലാമാണ് ഇരിക്കാറ്. ഈ ശീലം മാറ്റി ശരീരം അനങ്ങുന്ന രീതിയിലുള്ള എന്തെങ്കിലും കാര്യങ്ങളില്‍ ഏര്‍പ്പെടാൻ ശ്രമിക്കാം. വ്യായാമം, വിനോദാധിഷ്ടിതമായ ജോലികള്‍- ഉദാഹരണത്തിന് ഗാര്‍ഡനിംഗ്, നീന്തല്‍- ഇങ്ങനെ പലതും ഇതിനായി ചെയ്യാവുന്നതാണ്.

നാല്…

സ്വയം ഉള്‍വലിഞ്ഞ്, അധികമാരോടും കൂടാതെ നടക്കുന്നതും മാനസികാരോഗ്യത്തിന് അത്ര നല്ലതല്ല. അതിനാല്‍ കഴിയുന്നതും പുറത്തിറങ്ങാനും, കൂട്ടുകാരെ കാണാനും, വീട്ടുകാരുമായി സംസാരിക്കാനും, മറ്റുള്ളവരുമായി ഇടപഴകാനുമെല്ലാം ശ്രമിക്കുക. ഇതും മാനസികാരോഗ്യനിലയില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും.

അഞ്ച്…

എത്ര തിരക്ക് പിടിച്ച ജീവിതരീതി ആണെങ്കിലും അവരവര്‍ക്ക് വേണ്ടി അല്‍പസമയം മാറ്റിവയ്ക്കണം. ഇത് മാനസികാരോഗ്യത്തിന് അവശ്യം വേണ്ടുന്നൊരു കാര്യമാണ്. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളാകണം ഈ സമയം ചെയ്യേണ്ടത്. എന്നാല്‍ മുഴുവൻ സമയം ഉറക്കം, സ്ക്രീനിലേക്ക് നോക്കിയിരിക്കല്‍ മാത്രമായി ഈ സമയത്തിനെ ചെലവിടാതിരിക്കാനും ശ്രദ്ധിക്കുക.

ആറ്…

എന്തെങ്കിലും വിധത്തിലുള്ള മാനസികാരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ അത് സ്വയം മനസിലാക്കാനുള്ള ശ്രമം നടത്തണം. എല്ലാ ദിവസവും സ്വയം അവലോകനം ചെയ്യുന്ന ശീലം ഏറെ നല്ലതാണ്. നമുക്ക് കൈകാര്യം ചെയ്ത് മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ക്ക് പുറമെ നിന്ന് സഹായം തേടാം. പ്രത്യേകിച്ച് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം. ഇതിന് മടിയോ ലജ്ജയോ വിചാരിക്കുകയേ വേണ്ട. ഇത് ഏറെ ആരോഗ്യപ്രദമായ നിലപാടാണെന്ന് വിശ്വസിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുരുഷന്മാരില്‍ കൂടുതലായി കാണപ്പെടുന്ന ക്യാൻസര്‍; ലക്ഷണങ്ങളും ശ്രദ്ധിക്കുക…

Next Post

മുടി കൊഴിച്ചില്‍- ഉറക്കവും ഉന്മേഷവുമില്ലായ്മയും ; നിങ്ങള്‍ ചിന്തിക്കാത്തൊരു കാരണമാകാം ഇതിന് പിന്നില്‍…

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

മുടി കൊഴിച്ചില്‍- ഉറക്കവും ഉന്മേഷവുമില്ലായ്മയും ; നിങ്ങള്‍ ചിന്തിക്കാത്തൊരു കാരണമാകാം ഇതിന് പിന്നില്‍...

അലര്‍ച്ച കേട്ട് ഓടിയെത്തി, മകള്‍ കണ്ടത് രക്തത്തില്‍ കുളിച്ച അച്ഛനെയും അമ്മയേയും; ദുര്‍മന്ത്രവാദമെന്ന് സംശയം

പൂജയുടെ ഭാഗമായി സ്വന്തമായി നിര്‍മ്മിച്ച ഗില്ലറ്റിനില്‍ സ്വന്തം ശിരസുകള്‍ ഛേദിച്ച് ദമ്പതികള്‍

കെഎസ്‍യു പുതിയ സംസ്ഥാന കമ്മിറ്റിയിലും ഗ്രൂപ്പുപോര്, ആദ്യ പരിപാടിയില്‍ നിന്ന് വിട്ട് നിന്ന് നേതാക്കള്‍

കെഎസ്‍യു പുതിയ സംസ്ഥാന കമ്മിറ്റിയിലും ഗ്രൂപ്പുപോര്, ആദ്യ പരിപാടിയില്‍ നിന്ന് വിട്ട് നിന്ന് നേതാക്കള്‍

തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശി, ശാരീരികമായി ഉപദ്രവിച്ചു; ഷാഫിയുടെ മൊഴി പുറത്ത്

തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശി, ശാരീരികമായി ഉപദ്രവിച്ചു; ഷാഫിയുടെ മൊഴി പുറത്ത്

കൊച്ചി വിമാനത്താവളം വഴി വിദേശ പാഴ്സൽ കള്ളക്കടത്ത്; ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കൊച്ചി വിമാനത്താവളം വഴി വിദേശ പാഴ്സൽ കള്ളക്കടത്ത്; ഉദ്യോഗസ്ഥൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In