ഇടുക്കി: ഇടുക്കി മുനിയറ നാരായണന് വധക്കേസിലെ പ്രതിയായ അളകമ്മയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. അളകമ്മയുടെ സുഹൃത്തും ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതിയുമായ സുരയാണ് കൊലപാതകം നടത്തിയത്. പ്രതി പൊലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തു. സുരയുടെ പട്ടയ രേഖകള്‍ കൈവശപെടുത്തിയതിലുള്ള പകയാണ് കൊലക്ക് കാരണമായെന്നാണ് പൊലീസിന് നല്കിയ മൊഴി. പോസ്റ്റ് മാര്‍ട്ടം നടത്തിയപ്പോൾ ക്രൂര മർദ്ദനം നടന്നുവെന്ന് വ്യക്തമായതോടെയാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.