• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

വൈദ്യുതി ബോര്‍ഡിന്റെ അടുത്ത 5 വര്‍ഷത്തെ മൂലധന നിക്ഷേപം 28,419 കോടി

by Web Desk 06 - News Kerala 24
January 15, 2022 : 12:13 pm
in Business, Kerala, News
Reading Time: 1 min read
0
A A
0
വൈദ്യുതി ബോര്‍ഡിന്റെ അടുത്ത 5 വര്‍ഷത്തെ മൂലധന നിക്ഷേപം 28,419 കോടി

തിരുവനന്തപുരം : അടുത്ത 5 വര്‍ഷം കൊണ്ട് വൈദ്യുതി ബോര്‍ഡ് മൂലധന നിക്ഷേപമായി മുടക്കുമെന്നു റഗുലേറ്ററി കമ്മിഷനെ അറിയിച്ചിരിക്കുന്നത് അവിശ്വസനീയമായ തുക. ഇതു നടപ്പായാല്‍ സംസ്ഥാനത്തെ ശരാശരി വൈദ്യുതി വില 2.50 രൂപ വര്‍ധിപ്പിക്കേണ്ടി വരും. വൈദ്യുതി ബോര്‍ഡ് സ്ഥാപിച്ച് ഇതുവരെയുള്ള 65 വര്‍ഷം കൊണ്ട് നടത്തിയ മൂലധന നിക്ഷേപം 20,000 കോടി രൂപയില്‍ താഴെ ആയിരുന്നു. എന്നാല്‍ അടുത്ത 5 വര്‍ഷം കൊണ്ട് 28,419 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുമെന്നാണ് കമ്മിഷനെ രേഖാമൂലം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ശരാശരി വൈദ്യുതി വില ഇപ്പോള്‍ 6.10 രൂപയാണ്. ഇതില്‍ മൂലധന ചെലവ് 2.50 രൂപ വരും. ശേഷിക്കുന്ന 3.60 രൂപ വൈദ്യുതി വാങ്ങുന്നതിന്റെ ചെലവ് ആണ്. അടുത്ത 5 കൊല്ലം കൊണ്ട് 28,419 കോടി മുടക്കിയാല്‍ വൈദ്യുതി വിലയിലെ മൂലധന ചെലവ് ഇപ്പോഴത്തെ 2.50 രൂപയില്‍ നിന്ന് 5 രൂപ എങ്കിലും ആയി ഉയരും. ഇത് ഉപയോക്താക്കള്‍ക്കു താങ്ങാന്‍ കഴിയില്ല. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 2026-27 സാമ്പത്തിക വര്‍ഷം വരെയുള്ള മൂലധന നിക്ഷേപത്തിന്റെ കണക്കാണ് കമ്മിഷന്റെ അംഗീകാരത്തിനു ബോര്‍ഡ് സമര്‍പ്പിച്ചിരിക്കുന്നത്.

ഉല്‍പാദന മേഖലയില്‍ 5130 കോടിയും പ്രസരണ മേഖലയില്‍ 6556 കോടിയും വിതരണ മേഖയില്‍ 16,733 കോടിയും മുടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിതരണ മേഖലയിലെ 8200 കോടിയും സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കാനാണ്. ബോര്‍ഡ് സമര്‍പ്പിച്ച കണക്ക് ശരിയാകണമെങ്കില്‍ അടുത്ത 5 വര്‍ഷത്തില്‍ ഓരോ വര്‍ഷവും 5500 കോടിയോളം രൂപയുടെ മൂലധന നിക്ഷേപം നടത്തണം. എന്നാല്‍ ബോര്‍ഡിന്റെ ചരിത്രത്തില്‍ ഇന്നു വരെ വര്‍ഷം 2500 കോടിയിലേറെ മൂലധന നിക്ഷേപം നടത്തിയിട്ടില്ല. ഇത്രയും ഭീമമായ തുക എവിടെ നിന്നു കണ്ടെത്തുമെന്നു ബോര്‍ഡ് അറിയിച്ചിട്ടില്ല. ആരു കടം നല്‍കുമെന്നും വ്യക്തമല്ല. നിലവില്‍ ബോര്‍ഡിന്റെ സഞ്ചിത നഷ്ടം 6000 കോടിയിലേറെ രൂപയാണ്. മൂലധനച്ചെലവിനായി കടമെടുക്കുന്നതിന്റെ പലിശ, പദ്ധതികള്‍ നോക്കി നടത്തുന്ന ജീവനക്കാരുടെ ചെലവ്, അറ്റകുറ്റപ്പണി- തേയ്മാന ചെലവ് എന്നിവയാണ് വൈദ്യുതി വിലയുടെ 2.50 രൂപയില്‍ വരുന്നത്. ഇത് ഇരട്ടിയാക്കുന്നത് ഉപയോക്താക്കള്‍ക്കു കടുത്ത വെല്ലുവിളി ആകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി ; അപ്പീൽ സാധ്യത തേടി പോലീസ്

Next Post

സി.പി.ഐ പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടി ; സി.പി.എം സമ്മേളനത്തില്‍ വിമര്‍ശനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സി.പി.ഐ പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടി ; സി.പി.എം സമ്മേളനത്തില്‍ വിമര്‍ശനം

സി.പി.ഐ പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടി ; സി.പി.എം സമ്മേളനത്തില്‍ വിമര്‍ശനം

ഒമിക്രോണ്‍ വ്യാപനം ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ; നിര്‍ണായക യോഗം ഇന്ന്

പഞ്ചാബില്‍ സീറ്റ് വിഭജനത്തെ ചൊല്ലി കര്‍ഷക സംഘടനകള്‍ തമ്മില്‍ പോര്

എം പി വി ശ്രേണിയിൽ അങ്കം കുറിക്കാൻ കിയ ; കാരൻസ് ബുക്കിംഗ് ആരംഭിച്ചു

എം പി വി ശ്രേണിയിൽ അങ്കം കുറിക്കാൻ കിയ ; കാരൻസ് ബുക്കിംഗ് ആരംഭിച്ചു

നടിയെ ആക്രമിച്ച കേസിൽ വിഐപിയെ തിരിച്ചറിഞ്ഞു

നടിയെ ആക്രമിച്ച കേസിൽ വിഐപിയെ തിരിച്ചറിഞ്ഞു

ശവകുടീരം നിർമിച്ചും തിരുവാതിര കളിച്ചും ധീരജിന്റെ മരണം സിപിഎം ആഘോഷിച്ചു : സുധാകരൻ

ശവകുടീരം നിർമിച്ചും തിരുവാതിര കളിച്ചും ധീരജിന്റെ മരണം സിപിഎം ആഘോഷിച്ചു : സുധാകരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021