• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സി.പി.ഐ പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടി ; സി.പി.എം സമ്മേളനത്തില്‍ വിമര്‍ശനം

by Web Desk 01 - News Kerala 24
January 15, 2022 : 12:26 pm
in Kerala, News
Reading Time: 1 min read
0
A A
0
സി.പി.ഐ പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടി ; സി.പി.എം സമ്മേളനത്തില്‍ വിമര്‍ശനം

തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഘടകകക്ഷിയായ സിപിഐയ്ക്ക് രൂക്ഷമായ വിമർശനം. പഞ്ചായത്ത് വാർഡിൽ പോലും ജയിക്കാൻ കഴിയാത്ത പാർട്ടിക്ക് പലയിടത്തും സിപിഎമ്മിനെ തോൽപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ഇടത് മുന്നണിയിൽ ജില്ലയിൽ സിപിഎം കഴിഞ്ഞാൽ രണ്ടാമത് വരുന്ന പാർട്ടി സിപിഐയാണെങ്കിലും ജില്ലയിലൊരിടത്തും കാര്യമായ സ്വാധീനം സിപിഐയ്ക്ക് ഇല്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. പഞ്ചായത്ത് വാർഡിൽ പോലും ജയിക്കാൻ കഴിയില്ലെങ്കിലും സിപിഎമ്മിനെ തോൽപ്പിക്കാൻ പലയിടത്തും കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും പ്രവർത്തന റിപ്പോർട്ടിലുണ്ട്. മാത്രമല്ല സിപിഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടാൻ സിപിഐ ശ്രമിക്കുന്നുവെന്ന ആരോപണവും ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിലുണ്ട്. എന്നാൽ സിപിഐയിൽ നിന്ന് നിരവധി ആളുകൾ സിപിഎമ്മിലേക്ക് എത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരള കോൺഗ്രസ് (എം) കോൺഗ്രസ് എസ്, ജനതാദൾ എന്നീ പാർട്ടികൾക്ക് ജില്ലയിൽ ചില പ്രദേശങ്ങളിൽ പ്രവർത്തകരുണ്ട്. എന്നാൽ ഇടതുമുന്നണിയിലെ മറ്റൊരു കക്ഷിയായ ആർഎസ്പിയുടെ കാര്യം പ്രത്യേകിച്ച് പറയാനൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. യുഡിഎഫിൽ കോൺഗ്രസ് അല്ലാതെ കാര്യമായ സ്വാധീനമുള്ള പാർട്ടികൾ ഇല്ല. മുസ്ലീം ലീഗിന് മാത്രമാണ് ചിലയിടങ്ങളിൽ അൽപം സ്വാധീനമുള്ളതെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തുന്നു. ഇതിന് പുറമെ ജില്ലയിൽ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടി എന്നിവർ മതന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ പരിശ്രമിക്കുന്നുണ്ടെന്നും ജില്ലാ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. തീവ്ര വർഗീയതയ്ക്കൊപ്പം പാലിയേറ്റീവ് കെയർ രംഗത്തും ഇവർ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തന സമിതി റിപ്പോർട്ടിൽ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ പ്രവർത്തനത്തെ പറ്റി കാര്യമായ പരാമർശമില്ലെങ്കിലും എ. സമ്പത്തിനെതിരെ വിമർശനമുണ്ട്. സമ്പത്ത് സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്ന വിമർശനമാണ് റിപ്പോർട്ടിലുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൈദ്യുതി ബോര്‍ഡിന്റെ അടുത്ത 5 വര്‍ഷത്തെ മൂലധന നിക്ഷേപം 28,419 കോടി

Next Post

പഞ്ചാബില്‍ സീറ്റ് വിഭജനത്തെ ചൊല്ലി കര്‍ഷക സംഘടനകള്‍ തമ്മില്‍ പോര്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒമിക്രോണ്‍ വ്യാപനം ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ; നിര്‍ണായക യോഗം ഇന്ന്

പഞ്ചാബില്‍ സീറ്റ് വിഭജനത്തെ ചൊല്ലി കര്‍ഷക സംഘടനകള്‍ തമ്മില്‍ പോര്

എം പി വി ശ്രേണിയിൽ അങ്കം കുറിക്കാൻ കിയ ; കാരൻസ് ബുക്കിംഗ് ആരംഭിച്ചു

എം പി വി ശ്രേണിയിൽ അങ്കം കുറിക്കാൻ കിയ ; കാരൻസ് ബുക്കിംഗ് ആരംഭിച്ചു

നടിയെ ആക്രമിച്ച കേസിൽ വിഐപിയെ തിരിച്ചറിഞ്ഞു

നടിയെ ആക്രമിച്ച കേസിൽ വിഐപിയെ തിരിച്ചറിഞ്ഞു

ശവകുടീരം നിർമിച്ചും തിരുവാതിര കളിച്ചും ധീരജിന്റെ മരണം സിപിഎം ആഘോഷിച്ചു : സുധാകരൻ

ശവകുടീരം നിർമിച്ചും തിരുവാതിര കളിച്ചും ധീരജിന്റെ മരണം സിപിഎം ആഘോഷിച്ചു : സുധാകരൻ

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു ; ആശങ്ക

സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ 528 രോഗികള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021