• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഒരുമാതിരി പണിയാ, കാണിക്കരുത്’; മന്ത്രിയെ വേദിയിലിരുത്തി വകുപ്പിനെയും ഉദ്യോ​ഗസ്ഥരെയും വിമർശിച്ച് എം എം മണി

by Web Desk 06 - News Kerala 24
April 20, 2023 : 7:25 am
in Kerala, News
Reading Time: 1 min read
0
A A
0
എസ്.രാജേന്ദ്രനെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എം എം മണി

മൂന്നാര്‍: മന്ത്രി വേദിയിലിരിക്കെ വനംവകുപ്പിനെയും ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രിയും എം എല്‍ എയുമായ എം എം മണി. എല്ലാ പ്രശ്‌നങ്ങള്‍ക്കും മുഖ്യ കാരണം ഉദ്യോഗസ്ഥരായ ഇവന്‍മാരാണ് എന്നാണ് എം എം മണി പറഞ്ഞത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ വനം സൗഹൃദ സദസ്സ് പരിപാടിയില്‍ എം എം മണിയുടെയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെയും പേര് ഒഴിവാക്കിയതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.

“ഞാനില്ലാത്ത ജില്ലയിലെ പരിപാടി എന്നു പറഞ്ഞാ എന്നതാണ്. എന്നെ ഫോറസ്റ്റുകാര്‍ക്ക് ഇഷ്ടമില്ലാത്തതിനാലാണ് എന്റെ പേര് ഒഴിവാക്കിയത്. ഇപ്പോള്‍ വന്നത് മന്ത്രി വിളിച്ചിട്ടാണ്. അരിക്കൊമ്പന്‍ വിഷത്തില്‍ കോടതിയില്‍ കേസ് വന്നതിന് പിന്നില്‍ കളിച്ചത് വനപാലകരാണ്. മനപൂര്‍വ്വമായി എന്നെ ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢനീക്കം ഉണ്ട്. എന്റെ പൊന്ന് മന്ത്രി നിങ്ങള്‍ പറയുന്നത് ഉദ്യോഗസ്ഥന്‍മാരായ ഇവന്‍മാര് കേള്‍ക്കില്ല. ഒരു നിലക്കൊന്നും ഇവര്‍ പോകില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആനകള്‍ കൂട്ടമായി എത്തുന്നു.  ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ ജനങ്ങളോട് കൂറ് പുലര്‍ത്തുന്നില്ല.”  എം എം മണി കുറ്റപ്പെടുത്തി.

പരിപാടിയില്‍ തന്റെ പേര് ഉള്‍പ്പെടുത്താതിനെതിരെ രൂക്ഷമായ ഭാഷയിലാണ് മണി വിമര്‍ശനമുന്നയിച്ചത്. വേദിയില്‍ വനം മന്ത്രിയുടെ മുഖത്ത് നോക്കിയായിരുന്നു എം എല്‍ എയുടെ  വിമര്‍ശനം. ‘മര്യാദയെങ്കില്‍ മര്യാദ, ഇല്ലങ്കില്‍ നാട്ടുകാര്‍ മര്യാദകേട് കാണിക്കും. ഞാന്‍ അങ്ങനെ ഒഴിവാക്കേണ്ടിയ ആളാണോ? അത് ഒരുമാതിരി പണിയാ, അത് നമ്മുടെയത്ത് കാണിക്കരുത്. നന്നായി പോയാൽ നന്നായി പോകാം. അല്ലെങ്കില്‍ ജനങ്ങള്‍ മനസിലാക്കി തരും. മന്ത്രി എടോ, ഇവിടെ ആരും കൈയ്യേറ്റക്കാരല്ല. രാജഭരണകാലത്താണ് ഇവിടെ ഭൂമി നല്‍കിയത്’ എന്നും അദ്ദേഹം പറഞ്ഞു.

എം എം മണിയുടെ പേര് നോട്ടീസിൽ ഉൾപ്പെടുത്താതിരുന്നത് പരിശോധിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പ്രതികരിച്ചു. യോഗത്തിൽ അധ്യക്ഷനാവാനുള്ള യോഗ്യത എം എം മണിക്ക് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥർക്ക് തെറ്റിദ്ധാരണ സംഭവിച്ചതാകാമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരടി കിണറ്റിൽ വീണു, രക്ഷാപ്രവർത്തനം ആരംഭിച്ചു

Next Post

ഭിന്നശേഷിക്കാരുടെ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന് തമിഴ്നാട്ടിലുണ്ടായത് കടുത്ത അപമാനം; വീഡിയോ വൈറലായി, നടപടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭിന്നശേഷിക്കാരുടെ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന് തമിഴ്നാട്ടിലുണ്ടായത് കടുത്ത അപമാനം; വീഡിയോ വൈറലായി, നടപടി

ഭിന്നശേഷിക്കാരുടെ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന് തമിഴ്നാട്ടിലുണ്ടായത് കടുത്ത അപമാനം; വീഡിയോ വൈറലായി, നടപടി

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ഇല്ലെങ്കിൽ പോക്കറ്റ് കീറും; എഐ ക്യാമറകൾ 20 മുതൽ പണി തുടങ്ങും

സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ വഴി ഗതാഗത നിയമലംഘനത്തിന് ഇന്നു മുതൽ പിഴയീടാക്കും

മോദിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത് ആപ്പിൾ മേധാവി ടീം കുക്ക്

മോദിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത് ആപ്പിൾ മേധാവി ടീം കുക്ക്

മദനിയുടെ ചികിത്സക്കും നിയമപോരാട്ടത്തിനും സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് മുസ്ലിം സംഘടനകള്‍

മദനിയുടെ ചികിത്സക്കും നിയമപോരാട്ടത്തിനും സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് മുസ്ലിം സംഘടനകള്‍

ഇലോണ്‍ മസ്‌കിന് തിരിച്ചടി ; സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ സ്ഥാനമൊഴിഞ്ഞു

ചാറ്റ്ജിപിടിയെ നേരിടാൻ ട്രൂത് ജിപിടിയുമായി എലോൺ മസ്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021