ഇടുക്കി: ആദിവാസി യുവാവിനെതിരെ എടുത്ത കള്ളക്കേസ് വനം വകുപ്പ് റദ്ദാക്കി. ഇടുക്കി കിഴുകാനത്ത് കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ചായിരുന്നു ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്തത്. കേസ് റദ്ദാക്കാൻ വനംവകുപ്പ് കട്ടപ്പന കോടതിയിൽ അപേക്ഷ നൽകി. കേസ് റദ്ദാക്കാൻ കോടതി അനുമതി നൽകി. കിഴുകാനം സ്വദേശി സരുൺ സജിക്കെതിരെയാണ് കള്ളക്കേസ് എടുത്തത്. പിടികൂടിയത് കാട്ടിറച്ചിയല്ലെന്ന് ലാബ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.