മുംബൈ: എന്‍സിപി അധ്യക്ഷനും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. മുംബൈയിലെ സില്‍വര്‍ ഓക്ക് വസതിയില്‍ വച്ചാണ് അദാനി, പവാറിനെ കണ്ടത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിഷയത്തില്‍ ശരദ് പവാര്‍ അടുത്തിടെ അദാനിയെ പിന്തുണച്ച് എത്തിയിരുന്നു. അതേസമയം അദാനി-ഹിന്‍ഡന്‍ ബര്‍ഗ് വിവാദത്തില്‍ തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണണെന്ന പ്രതിപക്ഷ ആവശ്യത്തെ എതിര്‍ക്കില്ലെന്നാണ് ശരദ് പവാര്‍ പറഞ്ഞത്. യുഎസ് ധനകാര്യ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിനെ കുറിച്ച് മുന്‍പ് കേട്ടിട്ടുണ്ടായിരുന്നില്ലെന്നും ഒരു പ്രത്യേക വ്യവസായ ഗ്രൂപ്പിനെ ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്നും ശരദ് പവാര്‍ പറഞ്ഞിരുന്നു.