ഡല്‍ഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. വ്യോമസേനാ കമാന്‍ഡര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനിരിക്കെയാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.ഡോക്ടര്‍മാരുടെ സംഘം മന്ത്രിയെ പരിശോധിച്ച ശേഷമാണ് ഹോം ക്വാറന്റൈന് നിര്‍ദേശിച്ചത്.