കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദിലീപിനെതിരായ ഗൂഢാലോചന കേസിലെ വിഐപി കോട്ടയം സ്വദേശിയായ വ്യവസായിയെന്ന് സൂചന. ദിലീപിന്റെ വീട്ടില്‍ ഉണ്ടായിരുന്ന വിഐപി കോട്ടയത്തെ പ്രവാസി വ്യവസായിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സാക്ഷി ആളെ തിരിച്ചറിഞ്ഞെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ശബ്ദ സാമ്പിള്‍ പരിശോധന നടത്തും. നടന് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പല അഭ്യൂഹനങ്ങളും പുറത്തുവന്നിരുന്നു.