മധുര: വാഹനാപകട കേസുകളില്‍ നിയമപരമായ അനന്തരാവകാശികള്‍ അല്ലാത്ത ആശ്രിതര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ട്രൈബ്യൂണലിനു മുന്നില്‍, അപകടത്തില്‍പ്പെട്ടയാളിനോടുള്ള ആശ്രിതത്വം തെളിയിച്ച് അവര്‍ക്കു നഷ്ടപരിഹാരത്തിന് അവകാശമുന്നയിക്കാമെന്ന് മധുര ബെഞ്ച് വിധിച്ചു.
അപകട നഷ്ടപരിഹാരത്തില്‍ ആശ്രിതത്വമാണ് മാനദണ്ധമെന്ന് ജസ്റ്റിസ് ആര്‍ വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
നിയമപരമായ അനന്തരാവകാശിയാണ് എന്നതുകൊണ്ടു മാത്രം നഷ്ടപരിഹാരം അവകാശപ്പെടാനാവില്ല. നിയമപരമായ അനന്തരാവകാശി ആശ്രിതത്വം ഇല്ലാത്ത ആളാണെങ്കില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്ന് കോടതി വ്യക്തമാക്കി. നിയമത്തില്‍ കൃത്യമായ ഉദ്ദേശ്യത്തോടെയാണ് നഷ്ടപരിഹാര വ്യവസ്ഥ ചേര്‍ത്തിട്ടുള്ളതെന്ന് കോടതി പറഞ്ഞു.