ഡല്‍ഹി: അതിര്‍ത്തി തര്‍ക്കം അവസാനിപ്പിക്കാന്‍ കരാറില്‍ ഒപ്പുവച്ച് അസമും അരുണാചലും. ദേശീയ തലസ്ഥാനത്ത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ അന്തര്‍ സംസ്ഥാന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനുള്ള കരാറില്‍ അസം, അരുണാചല്‍ പ്രദേശ് സര്‍ക്കാരുകള്‍ വ്യാഴാഴ്ച ഒപ്പുവച്ചു. അതിര്‍ത്തി വിഷയം പരിഹരിക്കാനുള്ള കരാറില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും അരുണാചല്‍ മുഖ്യമന്ത്രി പ്രേമ ഖണ്ഡുവും ഒപ്പുവച്ചു. ചരിത്രപരമായ നീക്കമാണ് ഇതെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.
804 കിലോമീറ്റീര്‍ അതിര്‍ത്തിയാണ് ഇരു സംസ്ഥാനങ്ങളും തമ്മില്‍ പങ്കിടുന്നത്. 123 ഗ്രാമങ്ങളാണ് ഈ മേഖലയിലുള്ളത്. പ്രത്യേക മേഖലകള്‍ കൈകാര്യം ചെയ്യുന്നതിനിന് ഇരു സംസ്ഥാനങ്ങളിലേയും മന്ത്രിമാരേയും ജനപ്രതിനിധികളെയും ഉദ്യോ?ഗസ്ഥരെയും ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചിരുന്നു.