തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ചെറിയ പെരുന്നാള്‍ ശനിയാഴ്ചയായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് മറ്റന്നാളായിരിക്കും ചെറിയ പെരുന്നാളെന്ന് ഖാസിമാര്‍ അറിയിച്ചു. ശവ്വാല്‍ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി ശവ്വാല്‍ ഒന്ന് ശനിയാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീര്‍ സഖാഫി പ്രഖ്യാപിച്ചു.