അരൂര്‍: മത്സ്യതൊഴിലാളിയെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ അരൂര്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ തഴുപ്പില്‍ സുധീഷ് (45) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനായി ഇന്ന് പുലര്‍ച്ചെ വലയുമായി പോയെങ്കിലും തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളക്കെട്ടില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ സുധീഷിനെ കണ്ടെത്തിയത്. നീര്‍ക്കാക്കയെ തുരത്തുന്നതിനായി കെട്ടിയ കയറില്‍ കുടുങ്ങിയ നിലയിലാണ് സുധീഷിന്റെ മൃതശരീരം കണ്ടത്.