ദില്ലി: ട്വിറ്ററിന്റെ ബ്ലൂടിക്ക് നഷ്ടമായിരിക്കുകയാണ് തെന്നിന്ത്യന്‍ താരങ്ങളായ ജയം രവിക്കും തൃഷയ്ക്കും. പ്രമോഷന്റെ ഭാഗമായി തൃഷയും ജയം രവിയും പൊന്നിയന്‍ സെല്‍വനിലെ കഥാപാത്രങ്ങളുടെ പേരുകള്‍ നല്‍കിയാണ് ട്വിറ്റര്‍ അക്കൗണ്ടില്‍ മാറ്റം വരുത്തി. ഇതേതുടര്‍ന്നാണ് താരങ്ങള്‍ക്ക് ബ്ലൂടിക്ക് നഷ്ടമായത്.
‘സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഞങ്ങള്‍ എല്ലാവരും ഞങ്ങളുടെ ട്വിറ്ററിലെ പേരുകള്‍ മാറ്റേണ്ടതായിരുന്നു. രവിയും ഞാനും ആദ്യം തന്നെ പേര് മാറ്റി. അതോടെ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടു. ഇതിന് പിന്നിലെ കാരണം ഞങ്ങള്‍ക്ക് അറിയില്ല, പക്ഷേ ടീം അത് വീണ്ടും നേരയാക്കാനുള്ള ശ്രമത്തിലാണ്” – തൃഷ ദില്ലിയിലെ ചടങ്ങില്‍ പറഞ്ഞു. ‘ഞങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ ക്യാരക്ടര്‍ വെരിഫിക്കേഷനിലാണ്, പിന്നീട് ഞങ്ങള്‍ പേരുകളുടെ വെരിഫിക്കേഷനിലേക്ക് വരും’ – ഇതിനോട് രസകരമായി ജയം രവി പ്രതികരിച്ചു.