മുംബൈ: ബോളിവുഡ് ഗായകന് യോ യോ ഹണി സിംഗിനും സംഘത്തിനുമെതിരെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായി പരാതി. ഫെസ്റ്റിവിന മ്യൂസിക് ഫെസ്റ്റിവല്‍ എന്ന ഈവന്റ് ഏജന്‍സി ഉടമ വിവേക് രവി രാമനാണ് പോലീസില്‍ പരാതി നല്‍കിയത്. ഇയാളുടെ ഏജന്‍സിയുമായി കരാര്‍ ചെയ്ത ഹണി സിംഗിന്റെ പരിപാടി റദ്ദാക്കിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായിരുന്നതായി പരാതിക്കാരന് പറയുന്നു. ഇതിനെ തുടര്‍ന്ന് ഹണി സിംഗും സംഘവും തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായി പരാതിക്കാരന് ആരോപിക്കുന്നു.
ഗായകനും സംഘവും തന്നെ മുംബൈയിലെ സഹറിലെ ജെഡബ്ല്യു മാരിയറ്റിലേക്ക് കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചെന്നും ഇത് തനിക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്നും രാമന് പരാതിയില്‍ പറയുന്നു .എന്നാല്‍ കേസില്‍ പോലീസ് ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതി പ്രഥമിക അന്വേഷണത്തിലാണ് എന്നാണ് പോലീസ് പറയുന്നത്.