ഇടുക്കി: അരിക്കൊമ്പനെ സ്‌ഥലം മാറ്റുന്നതിൽ തീരുമാനമെടുക്കാൻ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. പറമ്പിക്കുളത്തിന് പുറമെ സർക്കാർ അറിയിച്ച പുതിയ സ്ഥലം അനുയോജ്യമാണോ എന്ന് പരിശോധിക്കും. ഓൺലൈനായാണ് യോഗം ചേരുന്നത്. പറമ്പിക്കുളം അല്ലാതെ മറ്റൊരു സ്ഥലം സർക്കാർ സമിതിയെ അറിയിച്ചു. ഈ സ്ഥലം അനുയോജ്യമാണോ എന്ന് പരിശോധിക്കും. അരിക്കൊമ്പനെ എങ്ങോട്ടേക്ക് മാറ്റണമെന്നതിൽ ഇതുവരെ കൃത്യമായ തീരുമാനം ഉണ്ടായിട്ടില്ല. ഈ ദൗത്യം നീണ്ടുപോയിക്കൊണ്ടിരിക്കുകയാണ്.ഏത് സ്ഥലത്തേക്ക് മാറ്റാൻ പറ്റുമെന്ന കാര്യത്തിൽ മുദ്ര വെച്ച കവറിൽ സ്ഥലത്തിന്റെ പേര് നിർദ്ദേശിക്കാനാണ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും എങ്ങോട്ട് മാറ്റണം എന്നതിൽ സ്ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നും ഹൈക്കോടതി പറഞ്ഞു. ചിന്നക്കനാലിൽ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോർട്ട് വിദഗ്ദ്ധ സമിതിയെ സീൽ ചെയ്ത കവറിൽ അറിയിക്കണം. സർക്കാർ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതി തീരുമാനത്തിനായി കാക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.
അരിക്കൊമ്പൻ വിഷയത്തിൽ വനം വകുപ്പിനെതിരെ ഹൈക്കോടതിയുടെ വിമർശനം. എങ്ങനെ പണി എടുക്കാതെ ഇരിക്കാൻ പറ്റും എന്നാണ് ഡിപ്പാർട്ട്മെൻ്റ് നോക്കുന്നത്. ആർക്കും ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു. അരിക്കൊമ്പൻ കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം.