ദില്ലി: സാകേത് കോടതിയിൽ വെടിവെപ്പ് . ഒരു സ്ത്രീക്ക് പരിക്കേറ്റു.അഭിഭാഷകൻ്റെ വേഷത്തിലാണ് ആക്രമി എത്തിയത്.നാല് റൗണ്ട് വെടിവച്ചെന്നാണ് വിവരം പൊലീസ് സ്ഥലത്ത് എത്തി. പരിക്കേറ്റ് സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി.വെടിയുതിർത്തത് അഭിഭാഷകൻ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാമേശ്വർ പ്രസാദ് എന്നാണ് പേര്. ഇയാളുടെ ലൈസൻസ് കഴിഞ്ഞ ഡിസംബറിൽ സസ്പെൻഡ് ചെയ്തതാണ് എന്ന് സാകേത് ബാർ അസസിയേഷൻ വ്യക്തമാക്കി.വെടിയേറ്റ യുവതിയുമായി ഇയാൾക്ക് സാമ്പത്തിക കേസ് ഉണ്ടായിരുന്നു,ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വെടിവയ്പിലേക്ക് എത്തിയതെന്നാണ് സൂചന.വയറിനടക്കം വെടിയേറ്റ യുവതി ഗുരുതരാവസ്ഥയിലാണ്. അവരെ എയിംസിലേക്ക് മാറ്റിയിട്ടുണ്ട്.