മുംബൈ: പൂച്ചക്കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു. സെന്‍ട്രല്‍ മുംബൈയിലെ മാട്ടുംഗയിലാണ് സംഭവം നടന്നത്. മാഹം വെസ്റ്റിലെ ടിഎച്ച് കതാരിയ റോഡില്‍ താമസിക്കുന്ന ആള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവത്തിന്റെ ദൃക്ാസാക്ഷിയായ 22 കാരനായ യുവാവാണ് പോലീസില്‍ പരാതി നല്‍കിയത്.
മാട്ടുംഗ പ്രദേശത്തെ ഒരു റസ്റ്റോറന്റിന് സമീപം പൂച്ചക്കുട്ടിയുമായി നിന്ന പ്രതി പൂച്ചയുടെ കഴുത്ത് പിടിച്ച് തിരിക്കുകയായിരുന്നു. തുടര്‍ന്ന് പൂച്ച ചത്തു. ഇത് കണ്ട യുവാവ് പോലീസിനെ വിളിക്കുകയായിരുന്നു. ദൃക്സാക്ഷി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂച്ചയെ കൊന്ന ആളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 428, മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്.