തിരുവനന്തപുരം: നവീകരിച്ച റോഡിന് സമീപത്തെ കെട്ടിടങ്ങള്‍ക്ക് നികുതി ഉയരും. പത്തുവര്‍ഷത്തിനിടെ റോഡോ ജങ്ഷനോ നവീകരിച്ച സ്ഥലങ്ങളിലെ കെട്ടിട നികുതി വര്‍ദ്ധിപ്പിക്കും. പുതിയതായി വാണിജ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വന്ന പ്രദേശങ്ങളിലും കെട്ടിട നികുതി ഉയര്‍ത്തും. അടിസ്ഥാ നിരക്കില്‍ നിന്ന് 30 ശതമാനം വരെ വര്‍ദ്ധനയാണ് ഈടാക്കുക. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ മൂന്നായി തിരിച്ചായിരിക്കും കെട്ടിട നികുതി ഈടാക്കുക.
ഇതുസംബന്ധിച്ച് കെട്ടിടങ്ങളെ പ്രഥമ, ദ്വിതീയ, ത്രിതീയ എന്നിങ്ങനെ മൂന്നായി തിരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ഓരോ മേഖലകളിലും കെട്ടിട നികുതി വ്യത്യസ്തമായിരിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, വ്യാപാര-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ്, ആശുപത്രി എന്നിവയുള്ള സ്ഥലങ്ങള്‍ പ്രഥമ മേഖകളില്‍ വരും. ഇതിന് ചുറ്റുമുള്ള വികസന സാധ്യതയുള്ള പ്രദേശങ്ങള്‍ ദ്വിതീയ മേഖലകളായിരിക്കും.