തിരുവനന്തപുരം : സംസ്ഥാനത്തെ ഒ.ഇ.സി./സമാന 30 സമുദായങ്ങളില്‍ ഉള്‍പ്പെട്ട, കേരളത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 2021-22 വര്‍ഷത്തേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ഇ.സി. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20. വിശദാംശങ്ങള്‍ www.bcdd.kerala.gov.in
പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്പ്ലസ് വൺ, പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം, പി.എച്ച്.ഡി എന്നീ കോഴ്സുകള്‍ക്ക് പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ്, സിക്ക്, പാഴ്സി വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര ഗവര്‍മെന്റിന്റെ മൈനോരിറ്റി അഫയേഴ്സ് ഏര്‍പ്പെടുത്തി സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖാന്തിരം നടപ്പാക്കി വരുന്ന സ്കോളര്‍ഷിപ്പാണിത്. ടെക്നിക്കല്‍, വൊക്കേഷണല്‍, ഐടിഐ, ഐടിസി അഫിലിയേറ്റഡ് കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും ഈ സ്കോളര്‍ഷിപ്പ് ലഭ്യമാകും. വാര്‍ഷിക കുടുംബവരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. മുന്‍വര്‍ഷത്തെ പരീക്ഷയില്‍ അമ്പത് ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുണ്ടായിരിക്കണം. ഒരു കുടുംബത്തില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ക്ക് ഈ സ്കോളര്‍ഷിപ്പ് ലഭിക്കുകയില്ല. മറ്റ് സ്കോളര്‍ഷിപ്പോ സ്റ്റൈപ്പന്റോ വാങ്ങുന്നവരാകരുത്. പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകള്‍ വര്‍ഷാവര്‍ഷം പുതുക്കണം.