പുനലൂര്‍: കൊല്ലം പുനലൂര്‍ വെട്ടിപ്പുഴ പാലത്തിന് സമീപം വീട്ടിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പുനലൂര്‍ പോലീസ് പറഞ്ഞു. വെട്ടിപ്പുഴ പാലത്തിന് സമീപം കുടില്‍കെട്ടി താമസിച്ചിരുന്ന ഇന്ദിരയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ദൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം ജീര്‍ണിച്ചിട്ടുണ്ട്.
സ്ത്രീയുടെ മൃതദേഹം ഇന്ദിരയുടെതും പുരുഷന്റെ മൃതദേഹം ഇവിടെ എത്തുന്ന സഹായികളായ ആരുടെയെങ്കിലും ആകാം എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിന് പിന്നില്‍ കൊലപാതകം എന്ന് സൂചന നല്‍കുന്നതാണ് പ്രാഥമിക തെളിവുകള്‍. വീടിന് മുറ്റത്ത് ചോര വാര്‍ന്നു പോയിരിക്കുന്നതും ചോരപുരണ്ട കല്ലും പോലീസ് കണ്ടെടുത്തിട്ടുണ്ട്.