ദില്ലി: പൂഞ്ചില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ സഹായധനം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച നാല് സൈനികര്‍ പഞ്ചാബ് സ്വദേശികളാണ്. ആകെ അഞ്ച് സൈനികരാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഇവര്‍ക്ക് സൈന്യം അന്തിമോപചാരം അര്‍പ്പിച്ചു. രജൗരിയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഭൗതിക ശരീരം സ്വദേശത്തേക്ക് ഇന്ന് തന്നെ സ്വദേശങ്ങളിലേക്ക് കൊണ്ടു പോകും.