ഹൈദരബാദ്: തെലങ്കാനയില്‍ എട്ടുവയസുകാരന്റെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി. ഹൈദരബാദിലെ സനത് നഗര്‍ പ്രദേശത്താണ് സംഭവം. അബ്ദുള്‍ വാഹിദ് എന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആഴുക്കുചാലില്‍ തള്ളിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ട്രാന്‍സ്ജന്‍ഡറായ ഇമ്രാന് എന്നയാളെ അറസ്റ്റ് ചെയ്തു
ഒആര്‍എസ് ലായനി ആവശ്യമാണെന്ന വ്യാജേനെ എത്തിയ ഇമ്രാന് കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്ന. കഴുത്തുഞെരിച്ച ശേഷം കുട്ടിയുടെ തല ബക്കറ്റില്‍ ഇട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തകുകയായിരുന്നെന്ന് പ്രതി പോലീസിനോട് പറഞ്ഞു. അതേസമയം കുട്ടിയുടെ കൊലപാതകം നരബലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ചാക്കിലാക്കിയ മൃതദേഹം പ്രതി ചുമക്കുന്നത് വീഡിയോയില്‍ കാണാം.