തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാളിനു മുസ്ലിം ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഈസ്റ്റര്‍ ദിനത്തിലെ സന്ദര്‍ശനം ആരുടേയും തീരുമാനപ്രകാരമല്ല. സ്വാഭാവികമായ സ്നേഹ സന്ദര്‍ശനങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും കെ സുരേന്ദ്രന് അറിയിച്ചു.