കൊച്ചി∙ വാട്ടർ മെട്രോയിൽ ഈ മാസം 26 മുതൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം. ആദ്യ സർവീസ് ഹൈക്കോടതി– വൈപ്പിൻ റൂട്ടിലാണ്. 20 രൂപയാണ് നിരക്ക്. ഏപ്രിൽ 27 മുതൽ വൈറ്റില– കാക്കനാട് റൂട്ടിൽ സർവീസ് തുടങ്ങും. 30 രൂപയാണ് ഈ റൂട്ടിൽ നിരക്ക്. രാവിലെ ഏഴു മുതൽ രാത്രി എട്ടുവരെയാണ് സർവീസ്.
25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാർട്ട മെട്രോ ഉദ്ഘാടനം ചെയ്യും. വാട്ടർ മെട്രോയുമായി ബന്ധപ്പെട്ട് 15 റൂട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഒരോ റൂട്ടിലേക്കും വാട്ടർ മെട്രോയുടെ പരമാവധി നിരക്ക് 40 രൂപയായിരിക്കും.