• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റ് രാത്രി പൂട്ടാന്‍ മറന്ന് ജീവനക്കാര്‍

by Web Desk 04 - News Kerala 24
April 22, 2023 : 8:37 pm
in Kerala, News
0
A A
0
മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റ് രാത്രി പൂട്ടാന്‍ മറന്ന് ജീവനക്കാര്‍

നെടുമങ്ങാട്: സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനിലിന്‍റെ സ്വന്തം മണ്ഡലത്തിലെ സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തന സമയത്തിന് ശേഷം പൂട്ടാന്‍ മറന്ന് ജീവനക്കാര്‍. തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റാണ് കഴിഞ്ഞ ദിവസം പൂട്ടാന്‍ ജീവനക്കാര്‍ മറന്നത്. ഷട്ടറുകള്‍ പാതിയില്‍ അധികം താഴ്ത്തിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. മൂന്ന് ഷട്ടറുകളാണ് തുറന്ന് കിടന്നത്. ഈസ്റ്റര്‍, വിഷു, റംസാന്‍ ഫെയറിന് ഒടുവിലാണ് വീഴ്ചയെന്നതാണ് ശ്രദ്ധേയം.

ഈദ് അവധിക്ക് മുന്‍പ് നല്ല തിരക്കുള്ള ദിവസത്തിനൊടുവിലാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനേ തുടര്‍ന്ന് രാവിലെ ജീവനക്കാരെത്തിയാണ് ഷട്ടര്‍ താഴിട്ട് പൂട്ടിയത്. സൂപ്പര്‍ മാര്‍ക്കറ്റിലെ ഷട്ടര്‍ താഴ്ത്തി പൂട്ടുന്നത് ദിവസ വേതനക്കാരാണ് എന്നാണ് സൂപ്പര്‍ മാര്‍ക്കറ്റിലെ സ്ഥിരം ജീവനക്കാര്‍ വിശദമാക്കുന്നത്. സാധാരണ രീതിയില്‍ ഇത്തരമൊരു അനാസ്ഥ ജീവനക്കാരില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും ഇത്തരമൊരു സംഭവം ആദ്യമാണെന്നുമാണ് സൂപ്പര്‍മാര്‍ക്കറ്റ് അസിസ്റ്റന്‍റ് മാനേജര്‍ ജയശ്രീ ഓണ്‍ലൈനിനോട് വിശദമാക്കിയത്.

സംഭവത്തേക്കുറിച്ച് റീജിയണല്‍ മാനേജരെ വിവരം അറിയിച്ചതായും റീജിയണല്‍ ഓഫീസില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അസിസ്റ്റന്‍റ് മാനേജര്‍ വിശദമാക്കി. കഴിഞ്ഞ ദിവസം രാത്രി 8.45ഓടെയാണ് സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചത്. ഒരു വര്‍ഷത്തിലധികമായി സൂപ്പര്‍ മാര്‍ക്കറ്റിലെ ദിവസ വേദന തൊഴിലാളിയാണ് ഷട്ടറുകള്‍ പൂട്ടാറുണ്ടായിരുന്നത്. ഇത്തരമൊരു വീഴ്ച ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. രണ്ട് സ്ഥിരം ജീവനക്കാരും മൂന്ന് താല്‍ക്കാലിക ജീവനക്കാരും പാക്കിംഗ് ജീവനക്കാരുമാണ് സൂപ്പര്‍ മാര്‍ക്കറ്റിലുള്ളത്.

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങളോ പണമോ നഷ്ടമായിട്ടില്ലെന്നും അസിസ്റ്റന്‍റ് മാനേജര്‍ വിശദമാക്കുന്നത്. ജീവനക്കാരുടെ വീഴ്ചയുടെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സിവില്‍ സപ്ലൈസ് മന്ത്രിയുടെ മണ്ഡലത്തിലാണ് സംഭവമെന്നതിനാല്‍ ഇതിനോടകം ചര്‍ച്ചകളും സജീവമായിട്ടുണ്ട്. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെങ്കില്‍ അവധി ദിവസങ്ങള്‍ ആയതിനാല്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ സാധനങ്ങളും പണവും മോഷണം പോകാനുള്ള സാധ്യതയാണ് അനാസ്ഥ മൂലമുണ്ടായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റബറിന് 250 രൂപയാക്കി കേന്ദ്രസര്‍ക്കാര്‍ നേരിട്ടു സംഭരിക്കണം ; ജോസ് കെ.മാണി എം. പി

Next Post

അക്ഷയ തൃതീയ 2023: ജ്വല്ലറികൾ നിറഞ്ഞു കവിഞ്ഞു; പൊടിപൊടിച്ച് സ്വർണോത്സവം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
അക്ഷയ തൃതീയ 2023: ജ്വല്ലറികൾ നിറഞ്ഞു കവിഞ്ഞു; പൊടിപൊടിച്ച് സ്വർണോത്സവം

അക്ഷയ തൃതീയ 2023: ജ്വല്ലറികൾ നിറഞ്ഞു കവിഞ്ഞു; പൊടിപൊടിച്ച് സ്വർണോത്സവം

സാമ്പത്തിക തര്‍ക്കം; 8 വയസുകാരനെ കൊന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബക്കറ്റിലടച്ച് കാനയിലെറിഞ്ഞു

സാമ്പത്തിക തര്‍ക്കം; 8 വയസുകാരനെ കൊന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബക്കറ്റിലടച്ച് കാനയിലെറിഞ്ഞു

ജീവനക്കാരെ പിരിച്ചുവിട്ട് ചെലവ് ചുരുക്കി; സുന്ദർ പിച്ചൈയുടെ ശമ്പളത്തിൽ വിട്ടുവീഴച ചെയ്യാതെ ഗൂഗിൾ

ജീവനക്കാരെ പിരിച്ചുവിട്ട് ചെലവ് ചുരുക്കി; സുന്ദർ പിച്ചൈയുടെ ശമ്പളത്തിൽ വിട്ടുവീഴച ചെയ്യാതെ ഗൂഗിൾ

കോഴിക്കടയിൽ വൃത്തിയാക്കാൻ ദേശീയപതാക ഉപയോഗിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കടയിൽ വൃത്തിയാക്കാൻ ദേശീയപതാക ഉപയോഗിച്ച യുവാവ് അറസ്റ്റിൽ

ഡ്രൈവിങ്‌ ലൈസൻസ്‌ 200 രൂപയ്‌ക്ക്‌ പുതിയ കാർഡാക്കാം; ഏഴ്‌ സ്‌റ്റെപ്പിൽ സ്‌മാർട്ടാകാം

ഡ്രൈവിങ്‌ ലൈസൻസ്‌ 200 രൂപയ്‌ക്ക്‌ പുതിയ കാർഡാക്കാം; ഏഴ്‌ സ്‌റ്റെപ്പിൽ സ്‌മാർട്ടാകാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021