• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, December 22, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

2023 ൽ ഇതുവരെ പണിപോയവരുടെ ഞെട്ടിക്കും കണക്കുകൾ, കൂട്ടപിരിച്ചുവിടൽ തുടരുന്നു

by Web Desk 06 - News Kerala 24
April 23, 2023 : 6:37 pm
0
A A
0
2023 ൽ ഇതുവരെ പണിപോയവരുടെ ഞെട്ടിക്കും കണക്കുകൾ, കൂട്ടപിരിച്ചുവിടൽ തുടരുന്നു

പ്രമുഖ മുൻനിരകമ്പനികളിൽ നിന്നുമുള്ള പിരിച്ചുവിടൽ വാർത്തകൾക്ക് അവസാനമില്ല. 2023 ഏപ്രിൽ മാസത്തിലും പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ട് പോവുകയാണ് ലോകത്തിലെ മുൻനിര കമ്പനികൾ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്ന് ചില കമ്പനികൾ അവകാശപ്പെടുമ്പോൾ, ടീമുകളെ കൂടുതൽ കാര്യക്ഷമമാക്കാൻ കമ്പനിയുടെ പ്രവർത്തന ഘടന പുനഃസംഘടിപ്പിക്കാനും ജോലികൾ വെട്ടിക്കുറയ്ക്കാനുമുള്ള പദ്ധതിയുടെ ഭാഗമാണിതെന്നാണ് മറ്റ് ചില കമ്പനികളുടെ മറുപടി. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, മെറ്റാ, ട്വിറ്റർ തുടങ്ങിയ  കമ്പനികൾ കഴിഞ്ഞ രണ്ട് മാസത്തിനിടെ ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കമ്പനി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിന്റൈ ഭാഗമായി ,അടുത്ത റൗണ്ട് പിരിച്ചുവിടലുകൾ ഉടനുണ്ടാകുമെന്ന ആമസോണിൽ നിന്നും മെറ്റയിൽ നിന്നും വാർത്തകൾ വന്നത് ദിവസങ്ങൾക്ക് മുൻപാണ് .2023 ലെ കണക്കുകൾ മാത്രം പരിശോധിക്കുമ്പോൾ, 612 ടെക് കമ്പനികൾ ഇതിനകം 1,71,660 ജീവനക്കാരെ പിരിച്ചുവിട്ടതായി ലേഓഫ് എഫ്വൈഐ റിപ്പോർട്ട് പറയുന്നു.

മെറ്റാ

ടെക് കമ്പനിയായ മെറ്റയിൽ വൻതോതിലുള്ള പിരിച്ചുവിടലുകളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നടക്കുന്നത്. ഇതുവരെ ആഗോളതലത്തിൽ 21,000 ജീവനക്കാരെയാണ് മെറ്റാ പിരിച്ചുവിട്ടത്. വരും മാസങ്ങളിൽ 10,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ഏപ്രിൽ 18 ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ കമ്പനി 11,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഒടുവിലായി 4000 ജീവനക്കാരെ പിരിച്ചുവിടാൻ മെറ്റ ഒരുങ്ങുന്നതായി അടുത്തിടെ വാർത്തകൾ പുറത്തുവന്നിരുന്നു. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, റിയാലിറ്റി ലാബ്സ്, വാട്ട്സ്ആപ്പ് എന്നിവയുടെ സാങ്കേതിക വിദഗ്ധരെയാണ് പിരിച്ചുവിടൽ നടപടികൾ കൂടുതലായും ബാധിക്കുക .

സ്ഥാപനത്തെ മെച്ചപ്പെട്ട സാങ്കേതിക വിദ്യാ കമ്പനി ആക്കുന്നതിനും വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ ദീർഘ വീഷണത്തോടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്താനും വേണ്ടിയാണ് പിരിച്ചുവിടൽ നടപടിയെന്നായിരുന്നു ് സക്കർബർഗിന്റെ വിശദീകരണം.
2022 നവംബർ 8 വരെയുള്ള കണക്കുകൾ പ്രകാരം, കമ്പനിക്ക് ആഗോളതലത്തിൽ 87,000 ജീവനക്കാരുണ്ട്.

ആമസോൺ

ആമസോണിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത വരും ആഴ്ചകളിൽ 9,000 ജീവനക്കാരെ കൂടി പിരിച്ചുവിടുമെന്നാണ്. കമ്പനിയുടെ സിഇഒ ആൻഡി ജാസി ജീവനക്കാർക്കുള്ള മെമ്മോയിലാണ് ഇക്കാര്യം അറിയിച്ചത്. പരസ്യവിഭാഗത്തിൽ നിന്നുമായിരിക്കും തൊഴിലാളികളെ പിരിച്ചുവിടുക എന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല പുതിയ റൗണ്ട് പിരിച്ചുവിടലുകൾ യുഎസിലും കാനഡയിലുടനീളമുള്ള പരസ്യ വിഭാഗത്തിലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടാഴ്ച മുമ്പ് കമ്പനി ഗെയിമിംഗ് വിഭാഗത്തിൽ നിന്ന് നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 2023ഓടെ ആഗോളതലത്തിൽ 18,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് ആമസോൺ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വാൾട്ട് ഡിസ്‌നി

ടെക് കമ്പനികൾക്ക് പുറമെ, വാൾട്ട് ഡിസ്നി പോലുള്ള കമ്പനികളും ജീവനക്കാരെ പിരിച്ചുവിടാനുള്ള പാതയിലാണ്. വാൾട്ട് ഡിസ്‌നി കമ്പനിയുടെ, എന്റർടെയ്ൻമെന്റ് വിഭാഗത്തിന്റെ 15 ശതമാനം ഉൾപ്പെടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു. കമ്പനിയുടെ ടിവി, ഫിലിം, തീം പാർക്കുകൾ,  എന്നിവയിൽ ജോലി ചെയ്യുന്നവരെയാണ് കൂട്ട പിരിച്ചുവിടൽ ബാധിക്കുക. എകദേശം 220,000-ത്തിലധികം ജീവനക്കാരുളള കമ്പനിയിൽ നിന്നും 7,000 പേരെ പിരിച്ചുവിടാനുള്ള പദ്ധതി ഫെബ്രുവരിയിൽ ഡിസ്‌നി പ്രഖ്യാപിച്ചിരുന്നു.കമ്പനിയിലുടനീളമുള്ള 5.5 ബില്യൺ ഡോളർ ചിലവ് ലാഭിക്കലാണ് ലക്ഷ്യം.  സ്ട്രീമിംഗ് ബിസിനസിന്റെ വളർച്ചയ്ക്കും ലാഭത്തിനുമാണ്  കമ്പനി മുൻഗണന നല്കുന്നത്.

പിരിച്ചുവിടൽ പാതയിൽ മറ്റ് കമ്പനികളും

2023ൽ മെറ്റായും ആമസോണും ഉൾപ്പെടെ 612 ടെക് കമ്പനികളാണ്  ജീവനക്കാരെ പിരിച്ചുവിട്ടത്. ആപ്പിൾ, നെറ്റ്ഫ്‌ലിക്‌സ്, അൺഅകാഡമി, ട്വിറ്റർ, ആൽഫബെറ്റ്, ആക്സെഞ്ചർ, മൈക്രോസോഫ്റ്റ്, പേപാൽ തുടങ്ങി നിരവധി ടെക് കമ്പനികൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. 2023 ജനുവരിയിൽ 271 കമ്പനികളിൽ നിന്നുള്ള 89,514 ജീവനക്കാരും, ഫെബ്രുവരിയിൽ 176 കമ്പനികളിൽ നിന്ന് 39,441 ജീവനക്കാരും, മാർച്ചിൽ 120 കമ്പനികളിൽ നിന്നായി 37,662 ജീവനക്കാരും,ഏപ്രിൽ മാസത്തിൽ ഇതുവരെ 45 കമ്പനികളിൽ നിന്ന് 5,043 ജീവനക്കാരും ഉൾപ്പെടെ മൊത്തം 1,71,660 ജീവനക്കാരെയാണ് ഈ വർഷം തുടങ്ങിയത് മുതൽ ഇതുവരെ ടെക് കമ്പനികൾ പിരിച്ചുവിട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കർണാടകത്തിൽ; ലക്ഷ്യം ലിംഗായത്ത് വോട്ടുകൾ, ബിജാപൂരിൽ റോഡ് ഷോ

Next Post

നേരത്തേ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ല; മന്ത്രി പി. രാജീവ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ചാൻസലർ ഓർഡിനൻസ്: മുൻവിധിയോടെ കാണേണ്ടതില്ല, ഗവർണർ ആവശ്യമുള്ള നിലപാട് സ്വീകരിക്കും: മന്ത്രി രാജീവ്

നേരത്തേ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ല; മന്ത്രി പി. രാജീവ്

ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തിയും രുചികരവുമായ ഒരു ഈസി പുഡ്ഡിം​ഗ് ; റെസിപ്പി

ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തിയും രുചികരവുമായ ഒരു ഈസി പുഡ്ഡിം​ഗ് ; റെസിപ്പി

‘മലയാളത്തിലെ സൂപ്പർ സ്റ്റാർ ആ നടൻ, മമ്മൂട്ടി അദ്ദേഹത്തെ പോലെ അഭിനയിച്ചിട്ടുണ്ട്’; ഭീമൻ രഘു

'മലയാളത്തിലെ സൂപ്പർ സ്റ്റാർ ആ നടൻ, മമ്മൂട്ടി അദ്ദേഹത്തെ പോലെ അഭിനയിച്ചിട്ടുണ്ട്'; ഭീമൻ രഘു

ഇ പി ജയരാജനെതിരായ പരാതി; അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

വന്ദേ ഭാരത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പ്; സമയലാഭം അരമണിക്കൂർ മാത്രം, ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് ഇ പി

വ്യാഴാഴ്ച രാവിലെ തുടങ്ങിയ തായമ്പകയജ്ഞം അവസാനിച്ചത് വെള്ളിയാഴ്ച വൈകുന്നേരം, മനു നല്ലൂരിന് റെക്കോര്‍ഡ്

വ്യാഴാഴ്ച രാവിലെ തുടങ്ങിയ തായമ്പകയജ്ഞം അവസാനിച്ചത് വെള്ളിയാഴ്ച വൈകുന്നേരം, മനു നല്ലൂരിന് റെക്കോര്‍ഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In