മലബന്ധം പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നതാണ് മലബന്ധം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവർ നിരവധിയാണ്. മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോൾ മലബന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. നമ്മുടെ ഭക്ഷണക്രമമാണ് മലബന്ധത്തിന്റെ പ്രധാന കാരണം.
വറുത്ത ഭക്ഷണങ്ങളോ നാരുകൾ കുറവുള്ളതോ ആയ ഭക്ഷണം കഴിക്കുക, ദിവസം മുഴുവൻ വളരെ കുറച്ച് വെള്ളം കുടിക്കുക, ഉയർന്ന സമ്മർദ്ദം എന്നിവയെല്ലാം മലബന്ധത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. മലബന്ധ പ്രശ്നം ഒഴിവാക്കാൻ സഹായിക്കുന്ന ചില ജ്യൂസുകൾ പരിചയപ്പെടാം…
ആപ്പിൾ ജ്യൂസ്…
ആപ്പിൾ ജ്യൂസ് കുടൽ പ്രശ്‌നങ്ങൾ അകറ്റി നിർത്താൻ സഹായിക്കുന്നു. ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഒഴിവാക്കാൻ അറിയപ്പെടുന്ന ഒരു ലയിക്കുന്ന നാരാണ്. മലബന്ധ പ്രശ്നം തടയാൻ ആപ്പിൾ സഹായകമാണ്. ആപ്പിളിലെ കുരുക്കൾ കളഞ്ഞ ശേഷം ചെറുതായി അരിഞ്ഞ് അതിലേക്ക് ജീരകം പൊടിച്ചതും ചേർത്ത് ഒരു ഗ്ലാസ് വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം തണുപ്പിച്ചോ അല്ലാതെയോ കുടിക്കാവുന്നതാണ്.
മുന്തിരി ജ്യൂസ്…
ശരീരത്തിലെ ജലാംശം നൽകി മലബന്ധം ഒഴിവാക്കാനും മലം എളുപ്പത്തിൽ പോകാനും മുന്തിരി ജ്യൂസ് സഹായിക്കും. ലയിക്കുന്ന നാരുകൾ മലബന്ധസമയത്ത് മികച്ച മലവിസർജ്ജനം പ്രോത്സാഹിപ്പിക്കാൻ സഹായിക്കും. ഒരു പിടി മുന്തിരി കുരു കളഞ്ഞ ശേഷംഒരു കഷ്ണം ഇഞ്ചി ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം കുടിക്കുക.
നാരങ്ങ വെള്ളം…
ശരീരവണ്ണം, ഗ്യാസ്, മലബന്ധം എന്നിവ ഒഴിവാക്കാൻ രാവിലെ വെറും വയറ്റിൽ ഒരു കപ്പ് നാരങ്ങാ വെള്ളം കുടിക്കുക. നാരങ്ങയിൽ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും നെഞ്ചെരിച്ചിൽ ലഘൂകരിക്കുകയും വയറുവേദന കുറയ്ക്കുകയും മലവിസർജ്ജനം ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യകരമായ മലവിസർജ്ജനം ഉത്തേജിപ്പിക്കുന്ന ധാതുക്കൾ അടങ്ങിയിരിക്കുന്നു.