ആലപ്പുഴ: മയക്കുമരുന്ന് ലഹരിയിൽ വീട് കയറി അക്രമണം നടത്തിയ പ്രതി പിടിയില്‍. മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കായിപ്പുറത്ത് വീട്ടില്‍ അഷ്ക്കര്‍ (26) ആണ് പിടിയിലായത്.
മണ്ണഞ്ചേരി രാരീരം വീട്ടിൽ അതിക്രമിച്ച് കയറി വാൾ കൊണ്ട് വീടിന്റെ കതക് വെട്ടിയ ശേഷം കതക് ചവിട്ടി തുറന്ന് , ഗൃഹനാഥൻ രഘുനാഥൻ നായരെയും ഭാര്യയേയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും വീടിന്റെ ജനൽ ചില്ലുകളും മറ്റും അടിച്ച് പൊട്ടിച്ചശേഷം പ്രതി കടന്നുകളയുകയായിരുന്നു. പിന്നീട് ബൈക്കില്‍ വന്ന ഗിരീഷ് എന്ന യുവാവിനെ തടഞ്ഞു നിർത്തി വാൾ വീശി കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ബൈക്ക് അടിച്ച് തകര്‍ത്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനുശേഷം ഒളിവിൽ പോകുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ അഷ്ക്കര്‍ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസ് ഉൾപ്പെടെ 2 കേസ്സുകളില്‍ പ്രതിയുമാണ്. കൊലപാതകം, വധശ്രം തുടങ്ങിയ കുറ്റക്യത്യങ്ങളിൽപെട്ട മറ്റു കുപ്രസിദ്ധകുറ്റവാളികളുമായി അടുത്ത സഹവാസമാണ് പ്രതിയായ അഷ്ക്കറിനുള്ളത്. മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ കെ ആർ ബിജു, അസ്സിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ മഞ്ജുഷ, സിവിൽ പൊലീസ് ഓഫീസർമാരായ ഷൈജു, വിഷ്ണു ബാലക്യഷ്ണൻ, രജീഷ് എന്നിവർ ചേർന്നാണ് ഒളിവിലിരുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.