തിരുവനന്തപുരം: എ ഐ ക്യാമറ സ്ഥാപിച്ച ശേഷം സംസ്ഥാനത്ത് നിയമ ലംഘനങ്ങൾ കുറഞ്ഞെന്ന് മന്ത്രി ആന്റണി രാജു. ഒരു ലക്ഷത്തോളം നിയമലംഘനങ്ങൾ കുറഞ്ഞു. നിരപരാധികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ വിമർശനം ഉയരുന്നത് ശരിയാണോ? സർക്കാരിന് പണമുണ്ടാക്കാനല്ല എ ഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളുടെ പരിശോധനയെ ചിലർ വെറുതെ എതിർക്കുകയാണ്. കേന്ദ്ര നിയമം സംസ്ഥാനത്തിന് നടപ്പാക്കാതിരിക്കാൻ കഴിയില്ല. സംസ്ഥാനം പുതിയ ഒരു നിയമവും കൊണ്ടുവന്നിട്ടില്ല. മനുഷ്യജീവൻ സംരക്ഷിക്കാനാണ് നിയമം നടപ്പിലാക്കുന്നത്. എഐ വരുന്നതോടെ അഴിമതി ഇല്ലാതാകുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.